കണ്ണൂർ: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീ പിടിച്ചു. കണ്ണൂർ അഴിക്കോട് എഴുത്താണി സ്വദേശിനി ബിന്ദുവിന്റെ വീട്ടിലാണ് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. തുടർന്ന് നാട്ടുകാരും അഗ്നിസുരക്ഷാ സേനയും സ്ഥലത്തെത്തി തീയണച്ചു.
അടുക്കളയിൽ നിന്ന് ഉച്ചത്തിലുളള ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതായി കണ്ടെത്തിയത്. ഈ സമയം അടുക്കളയിൽ ആരും ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. അപകടത്തിൽ വീടിന്റെ ചുമരുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
Comments