മലപ്പുറം: താനൂർ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ കുട്ടികൾക്കും കുടുംബങ്ങൾക്കും ശ്രദ്ധാഞ്ജലി അർപ്പിച്ച് ബാലഗോകുലം. ഇവരുടെ വേർപാടിൽ അഗാധമായ ദുഖം രേഖപ്പെടുത്തുന്നതായി ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷൻ ആർ. പ്രസന്നകുമാർ അറിയിച്ചു. ബോട്ടപകടത്തിൽ മരണമടഞ്ഞ കുട്ടികൾക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുവാൻ എല്ലാ ഗോകുലാംഗങ്ങളും മെയ് 10 വൈകിട്ട് 6 മണിക്ക് മൗന പ്രാർത്ഥന ആചരിക്കും. എല്ലാവരും ഈ ശ്രദ്ധാഞ്ജലിയുടെ ഭാഗമാകണമെന്ന് ബാലഗോകുലം അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കുട്ടികളുൾപ്പെടുന്ന വിനോദയാത്രകൾക്ക് ശാസ്ത്രീയമായ നിയമ-മാനദണ്ഡങ്ങൾ പ്രത്യേകം രൂപീകരിക്കണമെന്ന് അധികാരികളോട് ആവശ്യപ്പെട്ടു. എട്ടുമാസം മാത്രം പ്രായമുള്ള പെൺകുഞ്ഞടക്കം 15 കുഞ്ഞുങ്ങൾ മരിക്കാനിടയായ സാഹചര്യം ഗൗരവപൂർവം പരിശോധിക്കേണ്ടതുണ്ട്. വിനോദയാത്രയുടെ നിയമാവലികൾ പാലിക്കപ്പെടാനുള്ളതാണ്. കുട്ടികളോടൊപ്പമുള്ള യാത്രകളിൽ എല്ലാ നിയമങ്ങളും സുരക്ഷാമാനദണ്ഡങ്ങളും പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കേണ്ട ബാധ്യത രക്ഷിതാക്കൾക്കുണ്ട്. മൂന്നുവയസ്സിനു താഴെയുള്ള കുട്ടികളെ കൂട്ടിയുള്ള ജല വിനോദയാത്രകൾ ഒഴിവാക്കേണ്ടതാണെന്നും ആർ. പ്രസന്നകുമാർ വ്യക്തമാക്കി.
















Comments