കോട്ടയം : നാടിനു നീറുന്ന വേദന സമ്മാനിച്ചു കൊണ്ടാണ് ഡോ. വന്ദനയുടെ ചേതന അറ്റ ശരീരം ജന്മ നാടായ കോട്ടയം മുട്ടുചിറയിൽ എത്തിച്ചത്. പ്രമുഖർ അടക്കം നിരവധി ആളുകൾ ആണ് വന്ദനയ്‌ക്ക് അന്തിമോപചാരം അർപ്പിക്കാൻ എത്തുന്നത്. നാളെ രാവിലെയും വീട്ടിൽ പൊതുദർശനം തുടരും. ഉച്ചയ്‌ക്ക് ശേഷം രണ്ടുമണിയ്‌ക്ക് ആകും സംസ്കാരം നടക്കുക.
അതേസമയം ഡോക്ടർ വന്ദനാദാസിന്റെ കൊലപാതകത്തിൽ കൊച്ചിയിൽ ഐഎംഎയുടെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധം നടത്തി. ഐഎംഎ ഹൗസ് മുതൽ കലൂർ സ്റ്റേഡിയം വരെയായിരുന്നു പ്രതിഷേധ മാർച്ച്. പ്രതിഷേധത്തിൽ നൂറിലധികം ഡോക്ടർമാർ പങ്കെടുത്തു. വന്ദനാദാസിന്റെ കൊലപാതകത്തിൽ ശക്തമായ നടപടി ഉണ്ടായില്ലെങ്കിൽ കടുത്ത സമരത്തിലേക്ക് കടക്കുമെന്ന് ഐഎംഎ അറിയിച്ചു.
















Comments