തിരുവനന്തപുരം: യുവ ഡോക്ടർ വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിന്റെ രക്ത പരിശോധന നടത്താൽ വിസമ്മതിച്ച് ഡോക്ടർമാർ. ഇതോടെ പ്രതിയെ കോടതിയിൽ റിമാൻഡ് ചെയ്‌തെങ്കിലും ജയിലിൽ പ്രവേശിപ്പിക്കാൻ കഴിയാതെ പ്രതിസന്ധിയിലാണ്.
ഏറെ നേരം അലഞ്ഞതിന് ശേഷമാണ് ഇയാളെ ജയിലിൽ പ്രവേശിപ്പിക്കാനായത്. സ്വകാര്യ ആശുപത്രിയിലാണ് സന്ദീപിന്റെ രക്തപരിശോധന നടത്താനായത്. തുടർന്ന് രാത്രി വൈകിയാണ് സന്ദീപിനെ പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിച്ചത്. ജയിലിലെ മെഡിക്കൽ ഓഫീസറും സന്ദീപിനെ പരിശോധിച്ചു. ആശുപത്രി സെല്ലിന് അടുത്തുള്ള മുറിയിലാണ് സന്ദീപിനെ പാർപ്പിച്ചിരിക്കുന്നത്. കനത്ത സുരക്ഷയാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്. ഇയാൾ പലപ്പോഴും അബോധാവസ്ഥയിൽ ആണെന്ന് തോന്നിയതായും ജയിൽ അധികൃതർ പറഞ്ഞു.
സന്ദീപിനെ കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. കനത്ത പോലീസ് സുരക്ഷയിൽ വീൽചെയറിലാണ് പ്രതിയെ കോടതിയിലെത്തിച്ചത്. കോടതിയിൽ നിന്ന് ആംബുലൻസിൽ പോലീസ് സുരക്ഷയോടെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.
















Comments