മലപ്പുറം : താനൂരിൽ അപകടത്തിനിടയാക്കിയ അറ്റ്ലാന്റിക് ബോട്ടിന്റെ എല്ലാ രേഖകളും കണ്ടുകെട്ടി. ബേപ്പൂരിലെ പോർട്ട് ഓഫിസിലെത്തിയ അന്വേഷണ സംഘം രേഖകൾ പരിശോധിച്ച ശേഷമാണ് കണ്ടുകെട്ടിയത്. അനധികൃതമായാണോ രേഖകൾ സമ്പാദിച്ചതെന്ന് പരിശോധിക്കും.
ഇതിനിടെ കേന്ദ്രമന്ത്രി വി മുരളീധരൻ ദുരന്ത സ്ഥലം സന്ദർശിച്ചു. സർക്കാരിന്റെ അനാസ്ഥയാണ് വൻ ദുരന്തത്തിന് കാരണമെന്ന് അദ്ദേഹം പ്രതികരിച്ചു. തുടർന്ന് ദുരന്തത്തിൽ മരിച്ചവരുടെ വീടും അദ്ദേഹം സന്ദർശിച്ചു. ശേഷം മരണപ്പെട്ടവരുടെ ബന്ധുക്കളെ ആശ്വസിപ്പിച്ചു.
നിലവിൽ എട്ട് പേരാണ് ഈ കേസിൽ അറസ്റ്റിലായിട്ടുള്ളത്. ഇവർ തിരൂർ സബ് ജയിലിലാണ്. ഇവരെ കസ്റ്റഡിയിൽ വിട്ടു കിട്ടാൻ പോലീസ് അപേക്ഷ നൽകിയിട്ടുണ്ട്. കസ്റ്റഡിയിൽ ലഭിച്ച് ചോദ്യം ചെയ്തതിനു ശേഷമാകും കൂടുതൽ നടപടി
















Comments