ന്യൂഡൽഹി : കേദാർനാഥ് ക്ഷേത്രം ദർശിച്ച ചിത്രങ്ങൾ പങ്ക് വച്ച് നടി സാറാ അലി ഖാൻ . ബാബയുടെ ധാമിന് മുന്നിലും മഞ്ഞുമൂടിയ പ്രദേശങ്ങളിലുമായി നിന്ന് പകർത്തിയ ചിത്രങ്ങളാണ് താരം പങ്ക് വച്ചിരിക്കുന്നത് . ഇൻസ്റ്റഗ്രാമിൽ തന്റെ ഫോട്ടോകൾക്കൊപ്പം ഹൃദയസ്പർശിയായ അടിക്കുറിപ്പും സാറ അലി ഖാൻ എഴുതിയിട്ടുണ്ട്.
“ഞാൻ ആദ്യമായി ഇവിടെ വന്നപ്പോൾ ഞാൻ ഒരിക്കലും ക്യാമറയെ അഭിമുഖീകരിച്ചിട്ടില്ലായിരുന്നു. ക്യാമറയില്ലാത്ത എന്റെ ജീവിതം ഇന്ന് എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. എന്നെ ഇന്നത്തെ നിലയിലാക്കിയതിന് കേദാർനാഥ് ബാബയ്‌ക്ക് നന്ദി. എനിക്കുള്ളതെല്ലാം തന്നതിന് നന്ദി. വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അങ്ങേയ്‌ക്ക് മുന്നിൽ വരാനാകൂ . ഞാൻ നന്ദിയും അഭിനന്ദനവും കൊണ്ട് നിറഞ്ഞിരിക്കുന്നു. നന്ദി പറയാൻ മാത്രമേ എനിക്ക് കഴിയൂ. ജയ് ഭോലെ നാഥ്. “ സാറാ അലി ഖാൻ കുറിച്ചു.
അതേസമയം ഇസ്ലാമിന് യോജിക്കുന്ന പ്രവൃത്തിയല്ല സാറാ അലിഖാൻ ചെയ്തതെന്നാണ് ഇസ്ലാമിസ്റ്റുകൾ വിമർശിക്കുന്നത് .”സാറ തന്റെ പേരിൽ നിന്ന് അലിയെ ഒഴിവാക്കണം… കാരണം അവൾ സനാതന ധർമ്മം പിന്തുടരുന്നു… പേര് സാറാ ഖാൻ എന്നോ സാറാ രാധാ ഖാൻ എന്നോ.. അല്ലെങ്കിൽ സാറാ ദേവി എന്നോ മാറ്റാം.. അല്ലെങ്കിൽ സാറ രാജ്ഞി എന്നാക്കാം . പക്ഷെ പേരിനൊപ്പം അലി എന്ന് ചേർക്കരുത്. അള്ളാഹുവിനേക്കാൾ വലുത് ആരുമില്ല.. “ എന്നാണ് സാറാ അലിഖാനെതിരെ ഉയരുന്ന വിമർശനം.
സാറ തന്റെ ബോളിവുഡ് കരിയർ ആരംഭിച്ചത് തന്നെ ‘കേദാർനാഥിനെ’ പരാമർശിക്കുന്ന ചിത്രത്തോടെയായിരുന്നു . 2016-ൽ ഉത്തരാഖണ്ഡിൽ നാശം വിതച്ച വെള്ളപ്പൊക്കത്തെ ആസ്പദമാക്കിയേടുത്ത ചിത്രം കേദാർനാഥ് ക്ഷേത്രത്തിലും പരിസരങ്ങളിലുമായാണ് ചിത്രീകരിച്ചത്.
Comments