ഷിംല: ഹതേശ്വരി മാതാ ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് താരം പ്രീതി സിന്റയും കുടുംബവും. ഭർത്താവ് ജീൻ ഗുഡിനഫിനും മക്കൾക്കും മറ്റ് കുടുംബാംഗങ്ങൾക്കുമൊപ്പമായിരുന്നു പ്രീതി ക്ഷേത്രത്തിലെത്തിയത്. കുട്ടിക്കാലം മുതൽ നിരവധി തവണ ദർശനം നടത്തിയിട്ടുള്ള ക്ഷേത്രമാണിതെന്നും ഇവിടെ മക്കളെ കൊണ്ടുവരണമെന്നത് വലിയ ആഗ്രഹമായിരുന്നുവെന്നും പ്രീതി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
ഇരട്ടക്കുട്ടികളായ ജയ്, ജിയ എന്നിവർക്കൊപ്പം പ്രീതിയും ഭർത്താവും ക്ഷേത്രത്തിലെ ചടങ്ങുകളിൽ പങ്കെടുക്കുന്ന വീഡിയോ ദൃശ്യങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ജയ് മാ ദുർഗാ, ജയ് മഹിഷാസുര മർദിനി എന്ന് പറഞ്ഞുകൊണ്ട് സുദീർഘമായ കുറിപ്പാണ് പ്രീതി ക്ഷേത്രദർശനുമായി ബന്ധപ്പെട്ട് ട്വിറ്ററിൽ കുറിച്ചത്. മക്കൾക്ക് ഓർമ്മ നിൽക്കാനുള്ള പ്രായമായിട്ടില്ല എന്നതിനാൽ ഹതേശ്വരി ക്ഷേത്രത്തിലേക്ക് വീണ്ടും വരുമെന്നും മക്കളോടൊപ്പം ഇനിയും ദർശനം നടത്തുമെന്നും പ്രീതി പറഞ്ഞു.
When I was a little girl I often visited the Hateshwari Mata temple in Hatkoti, Shimla – Himachal Pradesh. This temple has played a big role in my childhood & I’ve always felt very connected to it. Now that I’m a mother its only natural that the first temple my kids visited was… pic.twitter.com/6AjajO3TIn
— Preity G Zinta (@realpreityzinta) May 11, 2023
2016ലായിരുന്നു ജീൻ ഗുഡിനഫുമായി പ്രീതി സിന്റയുടെ വിവാഹം. ജീനിന്റെ നാടായ ലോസ് ആഞ്ചലസിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. അഞ്ച് വർഷത്തിന് ശേഷം 2021ൽ ഇരുവരും ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായി. ജയ് സിന്റ ഗുഡിനഫ്, ജിയ സിന്റ ഗുഡിനഫ് എന്നാണ് മക്കൾക്ക് പേരുനൽകിയത്. സറഗസിയിലൂടെയായിരുന്നു മക്കളുടെ ജനനം.
When your husband comes home with you for the first time & the family gifts him the traditional Himachali Topi 😍 #home #family #ting pic.twitter.com/qAD2ypfRAZ
— Preity G Zinta (@realpreityzinta) May 11, 2023
Comments