ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷ വിമർശനവുമായി നടൻ സന്തോഷ് പണ്ഡിറ്റ്. ലഹരി മരുന്നുകൾകൾക്ക് അടിമയായ ഒരാളെ ചികിത്സയ്ക്ക് കൊണ്ടു പോകുമ്പോൾ പോലീസ് മുൻകരുതൽ എടുക്കേണ്ടിയിരുന്നു. പ്രതിയെ കീഴടക്കിയത് ആശുപത്രി ജീവനക്കാരാണ്. സർക്കാർ ആശുപത്രിയിൽ വച്ച് പരിക്കേറ്റ ഡോക്ടറെ ചികിത്സയ്ക്കായി കൊണ്ടുപോയത് സ്വകാര്യ ആശുപത്രിയിലേയ്ക്ക് ആണെന്നും എങ്ങനെയാണ് കേരളം നമ്പർ വൺ ആകുന്നതെന്നും സന്തോഷ് പണ്ഡിറ്റ് വിമർശിച്ചു.
‘കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടർ വന്ദന ദാസ് ജി കുത്തേറ്റു മരിച്ച സംഭവത്തിൽ അപലപിക്കുന്നു. ഡ്രഗ് അഡിക്ട് ആയ ഒരുത്തനെ ചികിത്സക്ക് കൊണ്ടു പോവുമ്പോൾ കുറച്ചു കൂടി മുൻ കരുതലുകൾ പോലീസ് എടുക്കണമായിരുന്നു.
രണ്ട് കൈകളിലും പിന്നിൽ വിലങ്ങ് ഇട്ട് രണ്ട് പോലീസുകാർ ഇടതും വലതും നിന്നിരുന്നു എങ്കിൽ ഈ അക്രമണത്തിന് യാതൊരു സാധ്യതയുമില്ല. അയാൾ വീട്ടിൽ നിന്നു തന്നെ ആക്രമണ സ്വഭാവം കാണിച്ചിരുന്നു എന്ന് പറയുന്ന പോലീസ് എന്ത് കൊണ്ടാണ് അയാൾക് കൈ വിലങ്ങു അണിയിക്കാതിരുന്നത്?’.
‘വിലങ്ങ് അയാളുടെ കയ്യിൽ ഉണ്ടായിരുന്നെങ്കിൽ, ഇത്രയും വൈല്ലന്റ് ആയ ആളെ ഒരു സുരക്ഷയും ഇല്ലാതെ ആശുപത്രിയിൽ കൊണ്ടു പോയത് ശരിയായി തോന്നിയില്ല. ആക്രമാസക്തനായ പ്രതിയെ 20 മിനിറ്റുകൾക്ക് ശേഷം ആശുപത്രി ജീവനക്കാരാണ് കീഴടക്കിയത്. സർക്കാർ ആശുപത്രിയിൽ വച്ച് മാരകമായി പരിക്കേറ്റ ഡോക്ടറെ ചികിത്സിക്കാൻ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയത്രെ. നമ്പർ വൺ കേരളം’- എന്ന് സന്തോഷ് പണ്ഡിറ്റ് ഫേയ്സ്ബുക്കിൽ കുറിച്ചു.
Comments