ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനൊപ്പമാണ് താൻ എന്ന് നടൻ ജിനു ജോസഫ്. നടന്മാർ കുഴപ്പക്കാരാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും ഷൂട്ടിംഗ് മുടക്കിയതായി ഇതുവരെ അറിയില്ലെന്നും താരം പ്രതികരിച്ചു. കേരളത്തിൽ വരുന്ന കഞ്ചാവ് മുഴുവൻ സിനിമയിലേയ്‌ക്ക് മാത്രമല്ല എത്തുന്നത്. സമൂഹത്തിൽ നടക്കുന്നത് എല്ലാം സിനിമാ രംഗത്തും ഉണ്ടാകുമെന്നും ലഹരിക്കേസ് മുഴുവൻ കലാകാരന്മാരുടെ പുറത്തേയ്‌ക്കാണ് ചാർത്തുന്നതെന്നും ജിനു ജോസഫ് പറഞ്ഞു.
‘ജോലി ചെയ്യാൻ പാടില്ല എന്ന് പറയുന്നതിലെ ന്യായം എന്താണെന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഞാൻ ഷെയ്നിനൊപ്പവരും ഭാസിക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. എനിക്ക് ഇതുവരെ ഇവർ പ്രശ്നക്കാരായി തോന്നിയിട്ടില്ല. ഷൂട്ടിംഗ് മുടക്കി എന്തെങ്കിലും ഒരു പരിപാടിക്ക് പോകുന്നത് ഞാൻ കണ്ടിട്ടില്ല. ഞാൻ എപ്പോഴും ഭാസിയുടെയും ഷെയ്നിന്റെയും ഭാഗത്താണ്’.
‘സിനിമാ രംഗത്തെ ലഹരി വിഷയത്തിൽ എല്ലാ കുറ്റവും ചാരുന്നത് അഭിനേതാക്കളുടെ പുറത്തേയ്‌ക്കാണ്. ബാക്കി അണിയറ പ്രവർത്തകർ ഒന്നും ചെയ്യുന്നില്ലെ എന്ന് അന്വേഷിക്കുന്നില്ലേ. കേരളത്തിലേയ്‌ക്ക് വരുന്ന എല്ലാ കഞ്ചാവും സിനിമ സെറ്റിലേയ്‌ക്കല്ല വരുന്നത്. സമൂഹത്തിൽ നടക്കുന്നത് എല്ലാം സിനിമയിലും നടക്കും. ലഹരി ഉപയോഗിക്കുന്നുണ്ടോ ഇല്ലയോ എന്നത് ഒരാളുടെ പേഴ്സണൽ കാര്യമാണ്’ എന്നും ജിനു ജോസഫ് പറഞ്ഞു.
Comments