മുംബൈ : അന്താരാഷ്‌ട്ര നഴ്‌സസ് ദിനത്തിൽ ഫ്‌ളോറൻസ് നൈറ്റിംഗിലന്റെ മുഖം മണലിൽ സൃഷ്ടിച്ച് സുദർശൻ പട്‌നായിക്. നഴ്‌സിംഗ് സ്ഥാപകയുമായ ഫ്‌ളോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് അന്താരാഷ്‌ട്ര നഴ്സസ് ദിനമായി ആചരിക്കുന്നത്. എല്ലാവർഷവും മെയ് 12-നാണ് അന്താരാഷ്‌ട്ര നഴ്‌സസ് ദിനം ആചരിക്കുന്നത്.
ഫ്‌ളോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനത്തോടനുബന്ധിച്ച്, ഇന്റർനാഷണൽ കൗൺസിൽ ഓഫ് നഴ്സസ് അന്താരാഷ്‌ട്ര നഴ്സസ് ദിനമായി ആചരിക്കാൻ ആരംഭിച്ചത്. ദി ലേഡി വിത്ത് ദ ലാമ്പ് എന്നാണ് ഫളോറൻസ് നൈറ്റിംഗേലിനെ അറിയപ്പെടുന്നത്. 1860-ൽ അവർ സെന്റ് തോമസ് ഹോസ്പിറ്റലും നഴ്‌സുമാർക്കായി നൈറ്റിംഗൽ ട്രെയിനിംഗ് സ്‌കൂളും സ്ഥാപിച്ചു.
ആധുനിക നഴ്‌സിംഗ് സ്‌കൂളിന്റെ സ്ഥാപകയായ ഫ്‌ളോറൻസ് നൈറ്റിംഗേലിന് ആദരാഞ്ജലികർ അർപ്പിക്കുന്നതായും, കൂടാതെ, മനുഷ്യരാശിക്ക് വേണ്ടിയുള്ള മഹത്തായ പ്രയ്തനങ്ങൾ നടത്തുന്ന എല്ലാ നഴ്‌സുമാർക്കും അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് മണൽ കലാകാരനായ സുദർശൻ ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ ട്വീറ്റിന് ശേഷം, സോഷ്യൽ മീഡിയിൽ നിരവധി ഉപയോക്താക്കൾ നൈറ്റിംഗിലിന്റെ ചിത്രം മണലിൽ സൃഷ്ടിച്ച് കലാകാരനെ അഭിനന്ദിക്കുകയും ചെയ്തു.
നഴ്സുമാർ സമൂഹത്തിന് നൽകിയ സംഭാവനകളെ ഈ വേളയിൽ അനുസ്മരിക്കുകയും ചെയ്തു. ആരോഗ്യ സംരക്ഷണ സംവിധാനത്തിന് അവരുടെ പ്രാധാന്യം തിരിച്ചറിയുകയും ചെയ്യുക എന്നതാണ് അന്താരാഷ്‌ട്ര നഴ്സസ് ദിനത്തിന്റെ ലക്ഷ്യം.
















Comments