തിരുവനന്തപുരം: കൊല്ലപ്പെട്ട ഡോ. വന്ദനാ ദാസിന്റെ വീട്ടിലെത്തിയെ മുൻ ആരോഗ്യമന്ത്രി കെകെ ശൈലജയോട് വൈകാരികമായി പ്രതികരിച്ച് വന്ദനയുടെ പിതാവ് മോഹൻദാസ്. മകളെക്കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ വാക്കുകൾ ഇടറി. മൂന്ന് മാസം കൂടി കഴിഞ്ഞാൽ മകൾ തന്റെയടുത്ത് വരുമായിരുന്നുവെന്ന് അദ്ദേഹം വിതുമ്പിക്കൊണ്ട് പറഞ്ഞു.
ഭരിക്കുന്ന പാർട്ടിക്ക് ഉത്തരവാദിത്വമുണ്ട്. ചിലർ ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞു. അതൊന്നും ഞങ്ങൾക്ക് സഹിക്കാൻ പറ്റുന്നതല്ല. ഒരു കസേരയെടുത്തെങ്കിലും പോലീസിന് അക്രമിയെ അടിക്കാമായിരുന്നില്ലെയെന്നാണ് പലരും ചോദിക്കുന്നത്. എന്തിനാണ് ഈ പോലീസ് സംവിധാനം. ജീവിക്കാനും ജോലി ചെയ്യാനുമുള്ള സ്വാതന്ത്ര്യം വേണം. കുട്ടികൾ വിദേശരാജ്യങ്ങളിലേക്ക് പോകുന്നത് കാണുന്നില്ലേ.. ഇത്തരം സാഹചര്യങ്ങളിൽ ആരെങ്കിലും കേരളത്തിൽ നിൽക്കുമോയെന്നും വന്ദനയുടെ അച്ഛൻ ചോദിച്ചു.
വന്ദനയെ ഡോക്ടറാക്കണമെന്നുള്ളത് തന്റെ അമ്മയുടെ ആഗ്രഹമായിരുന്നുവെന്നും അച്ഛൻ മോഹൻദാസ് പറഞ്ഞു. കുട്ടികള്‍ ജോലി തേടി പുറത്തേക്ക് പോകുകയാണ്. വിദേശത്തേക്ക് പോയവരാരും തിരിച്ചുവരില്ല. അവിടെ ഒന്നും പേടിക്കേണ്ട. അവിടെ സുരക്ഷിതമായി ജോലി ചെയ്യാമെന്നും മോഹൻദാസ് ശൈലജയോട് പറഞ്ഞു.
















Comments