തിരുവനന്തപുരം: വീടിന് മുന്നിൽ പാർക്ക് ചെയ്ത സ്‌കൂട്ടറിന് പിഴയിട്ട മോട്ടോർ വാഹന വകുപ്പിന്റെ നടപടിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യവകാശ കമ്മീഷൻ. ട്രാഫിക് പോലീസിന്റെ നടപടിയെ കുറിച്ച് അന്വേഷിക്കാൻ ട്രാഫിക് ഡെപ്യൂട്ടി കമ്മീഷണർക്കാണ് നിർദ്ദേശം നൽകിയത്. നാലാഴ്ചയ്‌ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യവകാശ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി നിർദ്ദേശിച്ചത്.
വാഹന ഉടമയായ തിരുവനന്തപുരം നേമം സ്വദേശി ആർഎസ് അനിയുടെ ഫോണിലേക്കാണ് ട്രാഫിക് പോലീസിൽ നിന്നും പിഴയുടെ സന്ദേശമെത്തിയത്. ശാസ്തമംഗലം-പേരൂർക്കട റോഡിലൂടെ സഞ്ചരിക്കുമ്പോൾ പിൻസീറ്റിലിരുന്നയാൾ ഹെൽമറ്റ് ധരിച്ചില്ലെന്ന് കാണിച്ചാണ് പിഴ. അതേസമയം സന്ദേശത്തിൽ പറയുന്ന ദിവസം താൻ വീട്ടിൽ തന്നെയായിരുന്നുവെന്നും വാഹനം വീട്ടിൽ പാർക്കി ചെയ്തിരിക്കുകയായിരുന്നുവെന്നും അനി പറഞ്ഞു.
നോട്ടീസിലെ ചിത്രത്തിലുള്ളത് മറ്റൊരു നിറത്തിലെ ഹോണ്ട ആക്റ്റീവ സ്‌കൂട്ടറാണെന്നും പരാതിയിൽ ആരോപിക്കുന്നു. സ്‌കൂട്ടറിന്റെ നമ്പർ വ്യക്തമായിരുന്നില്ലെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ചെല്ലാൻ റദ്ദാക്കണമെന്നതാണ് ്‌നിയുടെ ആവശ്യം.
Comments