ഛത്തീസ്ഗഡ്: പഞ്ചാബിലെ ജലന്ധർ ലോക്‌സഭ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി.കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റിൽ ആം ആദ്മി പാർട്ടി പിടിച്ചെടുത്തേക്കുമെന്നാണ് ഫലസൂചനകൾ വ്യക്തമാക്കുന്നത്. നിലവിൽ ആം ആദ്മിയുടെ സുശീൽ കുമാർ റിങ്കു കോൺഗ്രസ് സ്ഥാനാർത്ഥിയേക്കാൾ 30,000 വോട്ടുകൾക്കാണ് മുന്നിലാണ്.
കോൺഗ്രസ് എംപിയായിരുന്ന സന്തോഖ് സിംഗിന്റെ ചൗധരിയുടെ വിയോഗത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തിയത്. അദ്ദേഹത്തിന്റെ ഭാര്യ കരംജിത് കൗർ ചൗധരിയെ ആണ് കോൺഗ്രസ് കളത്തിലിറക്കിയത്.
ഉത്തർപ്രദേശിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ എസ്പിയും ഒരിടത്ത് അപ്നാദളു(എസ്) മാണ് ലീഡ് ചെയ്യുന്നത്. ഛാൻബെയിൽ അപ്നാദൾ എംഎൽഎ രാഹുൽ പ്രകാശ് മരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്. യുപിയിൽ ബിജെപിയുടെ സഖ്യകക്ഷിയാണ് അപ്നാദൾ.
ഒഡീഷയിലെ ജാർസുഗുഡ നിയമസഭാ സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെഡി സ്ഥാനാർഥി ദിപള്ളി ദാസ് വൻ ഭൂരിപക്ഷത്തോടെ ലീഡ് ചെയ്യുന്നുണ്ട്. ബിജെപിയാണ് രണ്ടാമത്.
















Comments