തിരുവനന്തപുരം: തപസ്യ കലാസാഹിത്യവേദി 47-ാം സംസ്ഥാന വാർഷികോത്സവത്തിന് തുടക്കം. കേന്ദ്ര സാഹിത്യ അക്കാദമി ഉപാദ്ധ്യക്ഷ കുമുദ് ശർമ്മ സമ്മേളനം ഉദ്ഘാടനം ചെയ്തു. മാനവികതയും സംസ്‌കാരവും ഉയർത്തുകയാണ് കലയുടെയും സാഹിത്യത്തിന്റെയും ലക്ഷ്യം. കലാ സാഹിത്യങ്ങൾ വഴി സമൂഹത്തെ ചിന്നഭിന്നമാക്കാനും വേർതിരിക്കാനും ശ്രമം നടക്കുമ്പോൾ തപസ്യ കലാ സാഹിത്യവേദി ഐക്യത്തിനായി നിലകൊള്ളുന്നു എന്ന് കുമുദ് ശർമ്മ പറഞ്ഞു. ഭാരതീയ സാഹിത്യങ്ങളും കലകളും പാരമ്പര്യത്തിൽ അധിഷ്ടിതമാണെന്നും കുമുദ് ശർമ്മ പറഞ്ഞു.
സാഹിത്യ നിരൂപകൻ കെ.എം നരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കേരളത്തിന് പരിചിതമല്ലാത്ത പുതിയ ദർശനങ്ങൾ മുന്നോട്ട് വെച്ച കവിയാണ് കുമാരനാശാൻ എന്നും അദ്ദേഹത്തെ കുറിച്ച് കൂടുതൽ പഠിക്കേണ്ടതുണ്ട് എന്നും കെ.എം നരേന്ദ്രൻ പറഞ്ഞു.
നർത്തകി കലാമണ്ഡലം സരസ്വതി, സാമൂഹിക സേവിക കർഷകശ്രീ ഭുവനേശ്വരി അമ്മ എന്നിവരെ ചടങ്ങിൽ ആദരിച്ചു. തപസ്യ സംസ്ഥാന അധ്യക്ഷൻ പി.ജി. ഹരിദാസ് യോഗത്തിന് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സാഹിത്യ നിരൂപകൻ ആശാ മേനോൻ, കെ.കെ ഗോപാലകൃഷ്ണൻ, രവിശങ്കർ കോയിമേടം, തപസ്യ സംസ്ഥാന ജനറൽ സെക്രട്ടറി അനുപ് കുന്നത് തുടങ്ങിയവർ പങ്കെടുത്തു. തപസ്യ വാഷികോത്സവം നാളെ സമാപിക്കും.
















Comments