തിരുവനന്തപുരം: ഭക്തിസ്വരൂപിണിയായ ചണ്ഡികാദേവിയുടെ പ്രഭാവം ഉൾക്കൊണ്ടാൽ നാം ഇന്ന് അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ മറിക്കടക്കാൻ സാധിക്കുമെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ നന്ദകുമാർ. വിഎച്ച്പിയുടെ നേതൃത്വത്തിൽ ഉദിയന്നൂർ ദേവീ ക്ഷേത്രത്തിൽ ആരംഭിച്ച് ത്രിദിന ചണ്ഡികായാഗത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യസമരകാലത്ത് വന്ദേമാതരം എന്ന ഗീതം വർദ്ധിത ശക്തിയാണ് സമരഭടന്മാർക്ക് പകർന്നത്. അധർമികളായ രാജാക്കന്മാരുടെ ദുർഭരണ ലക്ഷണങ്ങളായ സമൂഹത്തിലെ അരാജകത്വം, അനാവൃഷ്ടി, അതിവൃഷ്ടി, ദാരിദ്ര്യം തുടങ്ങിയ എല്ലാ ദുരിതങ്ങളും ചണ്ഡിക യാഗത്തിലൂടെ മറികടക്കാൻ സാധിക്കുമെന്നും നന്ദകുമാർ പറഞ്ഞു.
റിട്ട. ഐപിഎസ് ഉദ്യോഗസ്ഥൻ ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്വാമി സുകുമാരനന്ദ, ത്രിവിക്രമൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
Comments