‘കേരള ക്രൈം ഫയൽസ്- ഷിജു പാറയിൽ വീട്’ എന്ന വെബ്‌സീരീസിന്റെ ടീസർ റിലീസ് ചെയ്തു. മലയാളത്തിലെ പ്രിയ അഭിനേതാക്കളായ അജു വർഗീസും, ലാലുമാണ് സീരീസിലെ പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. ഒരു എഡ്ജ് ഓഫ് ദി സീറ്റ് ക്രൈം ത്രില്ലർ എന്ന രീതിയിലാണ് സീരീസിന്റെ കഥയൊരുക്കിയിരിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി എന്നീ ഭാഷകളിലും സീരീസ് എത്തും.
ഒരു ലൈംഗിക തൊഴിലാളിയുടെ കൊലപാതകം അന്വേഷിക്കുന്ന പോലീസുകാരായാണ് അജുവും ലാലുവും പരമ്പരയിലെത്തുന്നത്. ഷിജു പാറയിൽ വീട് – നീണ്ടകര എന്നൊരു രജിസ്റ്റർ എൻട്രി അല്ലാതെ മറ്റൊരു തെളിവുമില്ലാത്ത കേസ് അന്വേഷിക്കുന്നതാണ് പരമ്പരയുടെ ഇതിവൃത്തം. ഞെട്ടിക്കുന്നതും ത്രില്ലടിപ്പിക്കുന്നതുമായ വെളിപ്പെടുത്തലുകളിലേക്കാണ് പോലീസ് അന്വേഷണം കൊണ്ടെത്തിക്കുന്നത്.കേസിന്റെ യാത്രയുടെ ത്രില്ലടിപ്പിക്കുന്ന ആവിഷ്‌കാരമാണ് സീരീസിന്റെ പ്രധാന ആകർഷണം.
ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറിൽ രാഹുൽ റിജിയാണ് സീരിസിന്റെ നിർമ്മാണം. അഹമ്മദ് കബീറിന്റെ സംവിധാനത്തിലാണ് ‘കേരള ക്രൈം ഫയൽസ്- ഷിജു പാറയിൽ വീട്, എന്ന് വെബ്‌സീരിസൊരുങ്ങുന്നത്.
















Comments