ഹനുമാൻ ചാലിസ ഭാഗം 1;ആമുഖം; ഒന്ന് മുതൽ ഏഴു വരെ ശ്ലോകങ്ങൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Culture Spirituality

ഹനുമാൻ ചാലിസ ഭാഗം 1;ആമുഖം; ഒന്ന് മുതൽ ഏഴു വരെ ശ്ലോകങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2023, 02:22 pm IST
FacebookTwitterWhatsAppTelegram

ഹനുമാൻ ചാലിസയുടെ ഉദ്ഭവം

ഹനുമാൻ സ്വാമി അല്ലെങ്കിൽ ആഞ്ജനേയൻ ഹൈന്ദവ വിശ്വാസമനുസരിച്ച് സപ്തചിരംജീവികളിൽ ഒരാളാണ്.മഹാബലവാനായ വായൂപുത്രനാണ് ബജ്രംഗബലി. ദശലക്ഷക്കണക്കിന് ആളുകളാണ് ധൈര്യത്തിനും ശക്തിക്കും വേണ്ടി ഹനുമാനെ ആരാധിക്കുന്നത്. ശ്രീരാമസ്വാമിയുടെ പരമഭക്തനും, ആശ്രിതനുമായ ഹനുമാൻ രാമനാമം ചൊല്ലുന്നിടത്തെല്ലാം പ്രത്യക്ഷനാകുമെന്ന് വിശ്വസിച്ചുവരുന്നു. സർവ ദുരിതങ്ങൾക്കും തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾക്കും ഹനുമദ് ഉപാസന ഉത്തമമാണ്.

ഗോസ്വാമി തുളസീദാസ് അവധി ഭാഷയിൽ വളരെക്കാലം മുമ്പ് എഴുതിയ കീർത്തനമാണ് നാൽപതു ശ്ലോകങ്ങൾ ഉള്ള ഹനുമാൻ ചാലിസ. ഇത് നാല്പത് ദിവസം കൊണ്ട് ആണ് പറഞ്ഞു തീർത്തത്.

മുഗൾ ചക്രവർത്തിയായ അക്ബർ ഇന്ത്യയുടെ മിക്ക ഭാഗങ്ങളും ഭരിച്ചിരുന്ന കാലം. ശ്രീരാമഭക്തിക്ക് പേരുകേട്ട തുളസീദാസിനെ അക്ബർ ഒരിക്കൽ വിളിപ്പിച്ചു. തന്റെ പ്രഭു ശ്രീരാമ ഭഗവാൻ മാത്രമാണ് എന്ന് വിശ്വസിക്കുന്ന തുളസീദാസ് അക്ബറിനെ വണങ്ങാൻ വിസമ്മതിക്കുകയും ഇത് അക്ബറിനെ ചൊടിപ്പിക്കുകയും ചെയ്തു. തുളസീദാസിന്റെ പ്രവർത്തനങ്ങളിൽ അസ്വസ്ഥനായ അക്ബർ അദ്ദേഹത്തെ ഫത്തേപൂർ സിക്രി കോട്ടയിൽ തടവിലിടാൻ ഉത്തരവിട്ടു.

തുളസീദാസ് ഹനുമാൻ ചാലിസ രചിച്ചത് ഈ ജയിൽവാസക്കാലത്താണ്. 40 ദിവസം ജയിലിൽ കിടന്ന അദ്ദേഹം ഒരു ദിവസം ചാലിസയുടെ ഓരോ ശ്ലോകം വീതം എഴുതി അഥവാ ചൊല്ലി. ഹനുമാൻ ചാലിസ പൂർത്തിയാകുമ്പോൾ 40-ാം ദിവസം വാനര സൈന്യം കോട്ടയും നഗരവും ആക്രമിക്കുകയും നാശം സൃഷ്ടിക്കാൻ തുടങ്ങിയതായും ചരിത്രം. കലാപകാരിയായ വാനരന്മാർ നഗരമെമ്പാടുംവൃകൃതിതരങ്ങൾ അഴിച്ചു വിട്ടു.

പുകൾപെറ്റ അകബർ സൈന്യം നെട്ടോട്ടമായി. തുളസീദാസിന്റെ പ്രാർത്ഥനയാണ് കാരണമെന്നും മാപ്പ് പറയണമെന്നും പലരും അക്ബറിനോട് നിർദ്ദേശിച്ചു. തുടർന്ന് അക്ബർ തുളസീദാസിന്റെ അടുത്ത് ചെന്ന് തടവിലാക്കിയതിൽ ക്ഷമാപണം നടത്തുകയും അദ്ദേഹത്തോട് മാപ്പ് അഭ്യർത്ഥിക്കുകയും ചെയ്തു. അങ്ങനെ തുളസിദാസ്‌ പ്രാർത്ഥിച്ചപ്പോൾ വാനരസൈന്യം അച്ചടക്കത്തോടെ ‘അത്ഭുതകരമായി’ പരിസരം വിട്ടു. തുളസീദാസും അക്ബറിനോട് ഫത്തേപൂർ സിക്രി വിട്ടുപോകാൻ ഉത്തരവിട്ടു, അത് ചക്രവർത്തിയും സമ്മതിച്ചു. ഇതായിരുന്നു ഹനുമാൻ ചാലിസയുടെ ഉത്ഭവം.

ഹനുമാൻ ചാലിസ രാവിലെയോ വൈകുന്നേരമോ വായിക്കാം. കുളിച്ചു ശുദ്ധിയായി വേണം ഹനുമാൻ ചാലിസ ചൊല്ലാൻ.40 ഈരടികളിൽ ഓരോന്നിനും ഭഗവാൻ ഹനുമാന്റെ പല ഭാവങ്ങളോടും ശ്രീരാമനോടുള്ള അചഞ്ചലമായ ഭക്തിയുമുണ്ട്. ഇത് ജപിക്കുന്നവർക്ക് ഹനുമാൻസ്വാമിജിയുടെ അനുഗ്രഹം ലഭിക്കും എന്ന് ഉറപ്പാണ് . ജപിച്ചു കെട്ടിയ ചരട് പോലെ, പൂജിച്ച യന്ത്രം പോലെ ഹനുമാൻ ചാലിസ നിങ്ങളെ സംരക്ഷിക്കും. ഹനുമാൻ ചാലിസ ബാഗിൽ അല്ലെങ്കിൽ വാഹനത്തിൽ ഉള്ളപ്പോൾ നിങ്ങൾ യാതൊരു വിധ അപകടങ്ങളിൽ പെടില്ല.

നിങ്ങളുടെ വഴിയിലെ എല്ലാ തടസ്സങ്ങളും നീക്കാൻ ഭഗവാൻ ഹനുമാൻ സ്വാമി സഹായിക്കും. ദിനവും രാവിലെ രാവിലെ ഹനുമാൻ ചാലിസ വായിക്കുന്നത് സമ്മർദ്ദം കുറയ്‌ക്കാനും, മനസ്സിനെ കൂടുതൽ ശാന്തമാക്കാൻ സഹായിക്കുന്നു. ദിവസം മുഴുവൻ സന്തോഷത്തോടെ ഇരിക്കാൻ ഹനുമാൻ ചാലിസ നിങ്ങളെ സഹായിക്കുന്നു.

പൂർണ്ണ ഭക്തിയോടെ ഹനുമാൻ ചാലിസ വായിക്കുന്നത് നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റാൻ സഹായിക്കും. ഭഗവാൻ ഹനുമാൻ നിങ്ങളുടെ ഭക്തി കാണുകയും നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നേടാൻ അത്ഭുതകരമായ ശക്തികൾ നൽകുകയും ചെയ്യുന്നു.

ഹനുമാൻ ചാലിസയുടെ വരികളും മലയാളത്തിൽ ഉള്ള അർത്ഥവും കൊടുത്തിരിക്കുന്നു. അർത്ഥം മനസ്സിലാക്കിയ ശേഷം ചൊല്ലുക. അവധ് ഭാഷയിലുള്ള ഉച്ചാരണം മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ബുദ്ധിമുട്ടുണ്ട്. അതിനാൽ യൂട്യൂബിൽ കുറച്ചു പ്രാവശ്യം ഹനുമാൻ ചാലിസ കേൾക്കുക. അർത്ഥവും ഉച്ചാരണവും മനസ്സിലാക്കിയതിനു ശേഷം ദിവസേന ചൊല്ലാൻ തുടങ്ങുക.

ഹനുമാൻ ചാലിസ അർത്ഥസഹിതം

ഓം

ശ്രീ ഗുരു ചരണ് സരോജ് രജ് നിജ് മന് മുകുര് സുധാരി |
വരണൗ രഘുവര് വിമല് ജസു ജോ ദായക് ഫല് ചാര് ||

ശ്രീ ഗുരുവിന്റെ ചരണ കമലങ്ങളിലെ ധൂളി കൊണ്ട് ഞാൻ എന്റെ മനസ്സിന്റെ കണ്ണാടി വൃത്തിയാക്കി അതിൽ ധർമം, അർഥം, കാമം, മോക്ഷം എന്നീ നാലു പുരുഷാർത്ഥങ്ങൾ നൽകുന്ന നൽകുന്ന രഘുരാമന്റെ വിമല രൂപം തെളിയിക്കട്ടെ.

ബുദ്ധിഹീന തനുജാനികൈ സുമിരൗ പവന കുമാർ |
ബല ബുദ്ധി വിദ്യാ ദേഹു മോഹി ഹരഹു കലേശ വികാർ ||

ഹേ പാവന പുത്രാ, ബുദ്ധിഹീനനായ എനിക്ക് അങ്ങയുടെ സ്മരണയാൽ ബലം ബുദ്ധി വിദ്യ എന്നിവ നൽകു അനുഗ്രഹിക്കൂ. ക്ലേശം (ശാരീരിക രോഗങ്ങൾ) വികാരം ( മാനസിക ബുദ്ധിമുട്ടുകൾ) എന്നിവ നശിപ്പിക്കൂ.

ജയ ഹനുമാന ജ്ഞാന ഗുണ സാഗർ |
ജയ കപീശ തിഹു ലോക ഉജാഗർ || 1 ||

ജ്ഞാന ഗുണങ്ങളുടെ സാഗരമായ ഹനുമാൻ വിജയിക്കട്ടെ. മൂന്നുലോകത്തിന്റെയും വെളിച്ചമായ കപീശ്വരൻ വിജയിക്കട്ടെ.

രാമദൂത അതുലിത ബലധാമാ |
അംജനി പുത്ര പവനസുത നാമാ || 2 ||

പാവനസുതൻ എന്ന നാമത്തോടുകൂടിയ അഞ്ജനീപുത്രനും രാമദൂതനും ആയ അങ്ങ് അമാനുഷശക്തിമാനാകുന്നു.

മഹാവീര വിക്രമ ബജരങ്ഗീ |
കുമതി നിവാര സുമതി കേ സങ്ഗീ ||3 ||

മഹാവീരനും വിക്രമനും ആയ ബജ്‌രംഗി (വജ്‌റാംഗി — വജ്രം പോലെ ഉറച്ച അവയവങ്ങളോട് കൂടിയവർ) എന്റെ മനസിലെ മാലിന്യം മാറ്റി എന്നെ സുമനസ്സുള്ളവനാക്കിയാലും.

കംചന വരണ വിരാജ സുവേശാ |
കാനന കുംഡല കുംചിത കേശാ || 4 ||

സ്വരവർണത്തോടെ വിരാജിക്കുന്ന നല്ല വേഷം അണിഞ്ഞ അങ്ങയുടെ കാതിൽ മനോഹരകുണ്ഡലങ്ങളും ശിരസ്സിൽ ഭംഗിയുള്ള മുടിയും ഞാൻ കാണുന്നു.

ഹാഥവജ്ര ഔ ധ്വജാ വിരാജൈ |
കാംഥേ മൂംജ ജനേവൂ സാജൈ || 5||

അങ്ങയുടെ കൈകളിൽ വജ്രതുല്യമായ ഗദയും രണ പതാകയും തോളിൽ യജ്‌നോപവീതവും (പൂണൂൽ) ഞാൻ കാണുന്നു.

ശംകര സുവന കേസരീ നന്ദന |
തേജ പ്രതാപ മഹാജഗ വന്ദന || 6 ||

ശിവാംശവും കേസരിയുടെ പുത്രനുമായ , തേജസ്സും പ്രതാപവും ഉള്ള അങ്ങയെ ലോകം മുഴുവൻ വന്ദിക്കുന്നു.

വിദ്യാവാന ഗുണീ അതി ചാതുര |
രാമ കാജ കരിവേ കോ ആതുര || 7 ||

വിദ്വാനും സൽഗുണങ്ങളുടെ പാത്രവും അതി സമർത്ഥനും (നയവാനും) ആയ അങ്ങ് ശ്രീരാമന്റെ സേവക്ക് എപ്പോഴും കാംക്ഷിച്ചു നിൽക്കുന്നു.

(തുടരും)

ജയറാണി ഈ വി .

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Tags: Hanuman ChalisaHanuman Chalisa Malayalam
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ശബരിമല സീസൺ; കന്യാകുമാരി ക്ഷേത്രം തുറന്നിരിക്കുന്ന സമയം ഒരു മണിക്കൂർ കൂടി നീട്ടി

ദീപാവലി 2025 : പ്രകാശത്തിന്റെ പാതയിൽ ഇന്ത്യ

ഐശ്വര്യ ലബ്ധിക്കായി വരലക്ഷ്മി വ്രതം; ഇക്കൊല്ലത്തെ വ്രത ദിനം ഓഗസ്റ്റ് 08 വെള്ളിയാഴ്ച; അറിയേണ്ടതെല്ലാം

ഇരുപത് കോടി നാമജപ പൂർണതയിൽ സഹസ്രനാമജപയജ്ഞം; ശനിയാഴ്ച വടക്കേനടയിൽ സമർപ്പണസഭ

കാത്തിരിപ്പ് സമയം കുറയും; ഭക്തർക്കായി പുതിയ ശ്രീവാണി ദർശന ടിക്കറ്റ് കേന്ദ്രം ആരംഭിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

Latest News

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies