ഡെറാഡൂൺ: ചാർധാം യാത്രയിൽ ഇതുവരെ എട്ട് ലക്ഷത്തിലധികം തീർത്ഥാടകർ സന്ദർശിച്ചതായി ഉത്തരാഖണ്ഡ് ടൂറിസം വകുപ്പ് അറിയിച്ചു. പ്രതിദിനം 40,000 തീർത്ഥാടകരാണ് ധാമുകൾ സന്ദർശിക്കുന്നത്. കേദാർനാഥിൽ 30,000 രജിസ്‌ട്രേഷനുകൾ പ്രതിദിനം നടക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്ന് നിരവധി ഭക്തരാണ് ചാർധാം യാത്ര സന്ദർശിക്കാനെത്തുന്നത്.
കേദാർനാഥിൽ അതിശക്തമായ മഴയും മഞ്ഞുവീഴ്ചയും കാരണം നിരവധി ജാഗ്രതാ നിർദ്ദേശങ്ങളാണ് സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചത്. മെയ് 15 വരെ 30 ലക്ഷത്തിലധികം തീർത്ഥാടകരാണ് യാത്രയ്‌ക്കായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. യാത്രക്കാരെ നിയന്ത്രിക്കാനായാണ് സർക്കാർ രജിസ്‌ട്രേഷൻ താൽക്കാലികമായി
നിർത്തിവെയ്‌ക്കുന്നത്.
ഏപ്രിൽ 22-ന് അക്ഷയതൃതീയ ദിനത്തിലാണ് ചാർധാം യാത്ര ആരംഭിച്ചത്. ഏപ്രിൽ 30-ന് കേദാർനാഥിലും ബദരിനാഥിലും പ്രതികൂല കാലാവസ്ഥയെ തുടർന്ന് യാത്ര നിർത്തിവെച്ചിരുന്നു. ഏപ്രിൽ 25,27 തീയതികളിൽ കേദാർനാഥിന്റെയും ബദരിനാഥിന്റെയും വാതിലുകൾ ഭക്തർക്കായി തുറന്ന് കൊടുത്തിരുന്നു.
Comments