തിരുവനന്തപുരം : മതപഠനശാലയിൽ വിദ്യാർത്ഥിനി മരണപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതിനൽകുമെന്ന് അസ്മിയുടെ ബന്ധുക്കൾ. കഴിഞ്ഞ ദിവസം ബാലരാമപുരത്തെ സ്വകാര്യ മതപഠനശാലയിൽ പഠിച്ചിരുന്ന ബീമാപള്ളി സ്വദേശിയായ അസ്മിയമോൾ തൂങ്ങി മരിച്ചതിൽ ദുരൂഹതയുണ്ടന്ന് ആരോപിച്ചാണ് ബന്ധുക്കൾ മുഖ്യമന്ത്രി ഉൾപ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകാനൊരുങ്ങുന്നത്.
സ്ഥാപത്തിലെ ഒരു അദ്ധ്യാപികയുടെ നിരന്തരമായുള്ള മാനസിക പീഡനമാണ് മകൾ ഇത്തരത്തിലൊരു കടുംകൈ ചെയ്യാൻ കാരണമെന്ന് മാതാപിതാക്കൾ പറയുന്നു.ഇക്കഴിഞ്ഞ നോമ്പ് സമയത്ത് ഒരുമാസം അവധിക്ക് വീട്ടിൽ വന്ന വിദ്യാർത്ഥി തുടർന്ന് സ്ഥാപത്തിൽ പഠിക്കാൻ പോകുന്നില്ലെന്നും അവിടെ കാര്യങ്ങൾ ശരിയായ രീതിയിലല്ല മുന്നോട്ട് പോകുന്നതെന്നും മാതാപിതാക്കളെ അറിയിച്ചെങ്കിലും മകളെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി വീണ്ടും അവിടേക്ക് തന്നെ അയച്ചു.
കഴിഞ്ഞ ദിവസം ഉച്ചയ്‌ക്ക് രണ്ടരയോടെ മകൾ കരഞ്ഞുകൊണ്ട് തന്നെ ഇവിടെ നിന്ന് കൊണ്ടുപോകണമെന്ന് മാതാവിനെ ഫോണിൽ വിളിച്ച് അറിയിച്ചു. തുടർന്ന് മാതാവും മുത്തശ്ശിയും കുട്ടിയെ കാണാനായി ഓട്ടോറിക്ഷയിൽ സ്ഥപനത്തിലെത്തി.എന്നാൽ മണിക്കൂറുകളോളം മകളെ കാണാൻ അനുവദിക്കാതെ സ്ഥാപത്തിൽ നിറുത്തിയിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.
















Comments