തിരുവനന്തപുരം: ബാലരാമപുരം മതപഠനശാലയിൽ വിദ്യാർത്ഥിനി മരണപ്പെട്ട സംഭവത്തിൽ നിശബ്ദത പാലിച്ച ഡിവൈഎഫ്ഐയുടെ നിലപാടിനെതിരെ പ്രതികരണവുമായി ബിജെപി നേതാവ് അനൂപ് ആന്റണി. ബാലരാമപുരം യുപിയിൽ ആയിരുന്നെങ്കിൽ ഡിവൈഎഫ്ഐ പ്രതികരിക്കുമായിരുന്നെന്നും അനൂപ് ആന്റണി ഫെയ്സ്ബുക്കിൽ കുറിച്ചു. അസ്മിയുടെ മരണവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐയുടെ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം പ്രതികരിച്ചത്.
ബാലരാമപുരത്ത് നടന്ന സംഭവം യുപിയിൽ ആയിരുന്നെങ്കിലോ, ഒരു ഇതര മത സ്ഥാപനമായിരുന്നെങ്കിലോ പ്രതികരിക്കുമായിരുന്നു. ഈ ഇരട്ടത്താപ്പിനെ കേരളത്തിൽ ഈയിടെയായി വിളിക്കുന്ന പേരാണ് മതേതരത്വം. ഈ സർക്കാരിൽ നിന്ന് ആ കുടുംബത്തിന് നീതി ലഭിക്കുമെന്നുള്ള പ്രതീക്ഷ കുറവാണെന്നും അനൂപ് ആന്റണി പ്രതികരിച്ചു.
‘ “ബാലരാമപുരത്ത് നടന്നത് വാസ്തവമാണെന്ന് അറിയാമെങ്കിലും ‘മതേതരത്വം’ തകരും എന്നതു കൊണ്ട് തൽക്കാലം പോസ്റ്റർ ഞങ്ങളുടേതല്ല.. ബാലരാമപുരം യുപിയിൽ ആയിരുന്നെങ്കിൽ ഒരു കൈ നോക്കാമായിരുന്നു.. അല്ലെങ്കിൽ ഒരു ഇതര മത സ്ഥാപനമായിരുന്നിരിക്കണം..” ഈ ഇരട്ടത്താപ്പിനെ കേരളത്തിൽ ഈയിടെയായി വിളിക്കുന്ന പേരാണ് മതേതരത്വം.. കേരള സ്റ്റോറിയുടെ കാര്യം പോലെ.. ഈ സർക്കാരിൽ നിന്ന് ആ കുടുംബത്തിന് നീതി ലഭിക്കുമെന്നുള്ള പ്രതീക്ഷ കുറവാണ്. അസ്മിയയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.’- എന്നായിരുന്നു അനൂപ് ആന്റണി കുറിച്ചത്.
Comments