ലണ്ടനിലെ തന്റെ വിലാസം കണ്ട് വിശ്വസിക്കാതെ ഇമിഗ്രേഷൻ ഓഫീസർ പകച്ചുപോയ സംഭവം ഓർത്തെടുത്ത് എഴുത്തുകാരിയും ജീവകാരുണ്യ പ്രവർത്തകയുമായ സുധാ മൂർത്തി. ചാനലിന് നൽകിയ അഭിമുഖത്തിലാണ് ലണ്ടൻ യാത്രയ്‌ക്കിടെയുണ്ടായ രസകരമായ സംഭവം സുധാ മൂർത്തി ഓർത്തെടുത്തത്. ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ.നാരായണ മൂർത്തിയുടെയും സുധാ മൂർത്തിയുടെയും മകളുടെ ഭർത്താവാണ് ബ്രിട്ടിഷ് പ്രധാനമന്ത്രിയായ ഋഷി സുനക്. അടുത്തിടെയാണ് രാജ്യം പത്മഭൂഷൺ നൽകി സുധാ മൂർത്തിയെ ആദരിച്ചത്.
യാത്രയ്‌ക്കിടെ ലണ്ടനിൽ എത്തിയപ്പോഴായിരുന്നു മറക്കാനാവാത്ത അനുഭവം ഉണ്ടായത് സുധാമൂർത്തി പറഞ്ഞു. ഹിത്രു വീമാനത്താവളത്തിലെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരാണ് ലണ്ടനിലെ വിലാസം ആവശ്യപ്പെട്ടത്. അപ്പോഴാണ് താൻ അവർ തന്നെ ഫോമിൽ നമ്പർ ’10 ഡൗണിങ് സ്ട്രീറ്റ്’ എന്ന് പൂരിപ്പിച്ച് നൽകിയത്. വിലാസം കണ്ട ഊദ്യോഗസ്ഥർ എന്നാൽ ‘നിങ്ങളെന്താ തമാശ പറയുകയാണോ’ എന്നായിരുന്നു ചോദിച്ചത്. താൻ പറഞ്ഞത് സത്യമെന്നത് വിശ്വസിക്കാൻ ഉദ്യോഗസ്ഥന് സമയമെടുത്തുവെന്നും സുധാ മൂർത്തി ഓർത്തെടുക്കുന്നു.
മകൾ അക്ഷതാ മൂർത്തിക്ക് പുറമെ മകനും ലണ്ടനിലാണ് താമസം. എന്റെ മരുമകൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണെന്നത് പറഞ്ഞാൽ ഇപ്പോഴും വിശ്വസിക്കാൻ പാടാണ്. തന്റെത് ലളിതജീവിതം ആയതിനാൽ കളിപറയുക ആണെന്നാണ് പലരുടേയും വിചാരം. വളരെ ലളിതമായി ജീവിക്കുന്ന എഴുപത്തിരണ്ടുകാരിയായ ഞാൻ, മരുമകൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണെന്ന് പറഞ്ഞാൽ എങ്ങനെ മറ്റുള്ളവർ വിശ്വസിക്കും’- സുധാ മൂർത്തി കൂട്ടിച്ചേർത്തു.
















Comments