ഹനുമാൻ ചാലിസ ഭാഗം 1;ആമുഖം; ഒന്ന് മുതൽ ഏഴു വരെ ശ്ലോകങ്ങൾ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഹനുമാൻ ചാലിസ ഭാഗം രണ്ട് ; 8 മുതൽ 25 വരെ ശ്ലോകങ്ങൾ ശ്ലോകങ്ങൾ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
സംകട സേം ഹനുമാന ഛുഡാവൈ |
മന ക്രമ വചന ധ്യാന ജോ ലാവൈ || 26 ||
മനസാ വാചാ കർമണാ നിന്നെ ആരാധിക്കുന്നവരെ ( എല്ലാ പ്രവൃത്തിയിലും ഹനുമദ്ഭക്തി) എല്ലാ സങ്കടങ്ങളിൽ നിന്നും നീ രക്ഷിക്കുന്നു.
സബ പര രാമ തപസ്വീ രാജാ |
തിനകേ കാജ സകല തുമ സാജാ || 27 ||
എല്ലാ രാജാക്കന്മാരിലും വെച്ച് ഉത്തമനാണ് തപസ്വിയായ ശ്രീരാമൻ. അദ്ദേഹത്തിന്റെ സകല കാര്യങ്ങളും നിർവഹിക്കുന്നത് നീയാണ്.
ഔര മനോരധ ജോ കോയി ലാവൈ |
താസു അമിത ജീവന ഫല പാവൈ || 28 ||
നിന്റെ മുന്നിൽ ആത്മാർത്ഥമായ ആഗ്രഹവും ആയി ആരു വരുന്നുവോ, അവർക്കു ജീവിതത്തിൽ അതീവ നേട്ടങ്ങൾ ഉണ്ടാകുന്നു.
ചാരോ യുഗ പരിതാപ തുമ്ഹാരാ |
ഹൈ പരസിദ്ധ ജഗത ഉജിയാരാ || 29 ||
നാല് യുഗങ്ങളിലും നിന്റെ പ്രതാപം വ്യാപിച്ചിരിക്കുന്നു.. ലോകദീപമായ നീ എല്ലായിടത്തും പ്രസിദ്ധനാണ്.
സാധു സന്ത കേ തുമ രഖവാരേ |
അസുര നികന്ദന രാമ ദുലാരേ || 30 ||
സാധുക്കളുടെയും പുണ്യാത്മാക്കളുടെയും രക്ഷകനായ നീ അസുരന്മാരുടെ അന്തകനും ശ്രീ രാമന്റെ പ്രിയനുമാണ്.
അഷ്ഠസിദ്ധി നവ നിധി കേ ദാതാ |
അസ വര ദീന്ഹ ജാനകീ മാതാ || 31 ||
സീതാമാതാവിൽ നിന്നും അഷ്ടസിദ്ധികളുടെയും നവനിധികളുടെയും വരം ലഭിച്ച നിനക്ക് അർഹിക്കുന്നവർക്ക് അവ നൽകാനും വരം ലഭിച്ചിരിക്കുന്നു.
(അഷ്ടസിദ്ധികൾ — അണിമ, മഹിമ, ഗരിമ, ലഘിമ, ഈശിത്വം, വശിത്വം, പ്രാപ്തി, പ്രകാമ്യം.) &
(നവനിധികൾ — മഹാപത്മം, പത്മം, ശംഖ്, മകരം. കഛപം , കുമുദം, കുന്ദം , നീലം , ഖർവം.)
രാമ രസായന തുമ്ഹാരേ പാസാ |
സാദ രഹോ രഘുപതി കേ ദാസാ || 32 ||
രാമഭക്തിയുടെ സത്ത് നിന്റെ കൈയിൽ മാത്രമാണ്. നീ സദാ രഘുപതിയുടെ ദാസനായി തുടരുന്നു.
തുമ്ഹരേ ഭജന രാമകോ പാവൈ |
ജന്മ ജന്മ കേ ദുഖ ബിസരാവൈ || 33 ||
നിന്നെ ഭജിക്കുന്നവൻ രാമനെ സാക്ഷാത്കരിക്കുന്നു. അങ്ങനെ ജന്മാന്തരങ്ങളിലെ ദുഃഖത്തിൽ നിന്നും മോചിതനാവുന്നു.
അംത കാല രഘുവര പുരജായീ |
ജഹാം ജന്മ ഹരിഭക്ത കഹായീ || 34 ||
അങ്ങനെയുള്ളവർ അവസാനം വൈകുണ്ഠത്തിൽ എത്തിച്ചേർന്നു ഹരിഭക്തനായി ചിരകാലം വാഴുന്നു.
ഔര ദേവതാ ചിത്ത ന ധരയീ |
ഹനുമത സേയി സര്വ സുഖ കരയീ || 35 ||
ഹനുമദ്ഭക്തിയാൽ സകലതും നേടാൻ കഴിയുമ്പോൾ മറ്റു ദേവതകളെ എന്തിനു മനസ്സിൽ കൊണ്ടുവരണം?
സംകട കടൈ മിടൈ സബ പീരാ |
ജോ സുമിരൈ ഹനുമത ബല വീരാ || 36 ||
ബാലശാലിയും വീരനുമായ ഹനുമാനെ ഭജിക്കുന്നവരുടെ സങ്കടങ്ങളും വിഷമങ്ങളും വേദനകളും നശിച്ചു പോകുന്നു.
ജൈ ജൈ ജൈ ഹനുമാന ഗോസായീ |
കൃപാ കരോ ഗുരുദേവ കീ നായീ || 37 ||
പുണ്യവാനായ ഹനുമാൻ വിജയിക്കട്ടെ. എന്റെ മഹാ ഗുരുവായ അങ്ങ് എന്നിൽ കൃപ ചൊരിയൂ.
ജോ ശത വാര പാഠ കര കോയീ |
ഛൂടഹി ബന്ദി മഹാ സുഖ ഹോയീ || 38 ||
നൂറു പ്രാവശ്യം ഹനുമാൻ ചാലിസ ചൊല്ലുന്നവൻ എല്ലാ ബന്ധങ്ങളിൽ നിന്നും വിമുക്തനായി മഹാ സുഖത്തെ പ്രാപിക്കുന്നു.
(തുടരും)
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹനുമാൻ ചാലീസായുടെ അർത്ഥ വിശകലനം എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും
https://janamtv.com/tag/hanuman-chalisa/
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
















Comments