കോഴിക്കോട് ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള സ്ഥാപനത്തിൽ പെൺകുട്ടിക്ക് മർദ്ദനം; 13-കാരിയുടെ മാതാവ് പരാതി നൽകി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോഴിക്കോട് ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള സ്ഥാപനത്തിൽ പെൺകുട്ടിക്ക് മർദ്ദനം; 13-കാരിയുടെ മാതാവ് പരാതി നൽകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2023, 04:45 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: ഭിന്നശേഷിയുള്ള 13-കാരിക്ക് നേരെ മർദ്ദനമെന്ന് പരാതി. ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിനായി കോഴിക്കോട് നടത്തുന്ന സ്ഥാപനത്തിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. പെൺകുട്ടിയുടെ കാൽമുട്ടിന് മുകളിൽ മർദ്ദനമേറ്റതിന്റെ പാടുകളുണ്ട്. കോഴിക്കോട്ടെ കുറ്റിക്കാട്ടൂരിലുള്ള വി-സ്‌മൈൽ എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി. കുട്ടിയുടെ മാതാവ് മെഡിക്കൽ കോളേജ് പോലീസിലാണ് പരാതി നൽകിയിരിക്കുന്നത്.

ഒളവണ്ണ സ്വദേശിയാണ് മർദ്ദനമേറ്റ പെൺകുട്ടി. സ്‌കൂൾ അവധിക്കാലമായതിനാൽ ഭിന്നശേഷിക്കാർക്ക് റിഫ്രഷ്‌മെന്റ് കോഴ്‌സ് നൽകാമെന്നായിരുന്നു സ്ഥാപനയുടമ സൈനബയുടെ വാഗ്ദാനം. ആദ്യ ഘട്ടത്തിൽ കോഴ്‌സ് സൗജന്യമാണെന്നാണ് അറിയിച്ചിരുന്നത് എങ്കിലും പിന്നീടിത് കുട്ടിയുടെ രക്ഷിതാക്കൾ സ്‌പോൺസർ ചെയ്യണമെന്ന് സ്ഥാപനം ആവശ്യപ്പെട്ടു. അപ്പോഴേക്കും കുട്ടിയെ വി-സ്‌മൈലിൽ പ്രവേശിപ്പിക്കുകയും ചെയ്തു. മകളെ കാണാൻ മാതാവ് എത്തുന്ന സമയത്ത് ജനലിലൂടെ കുട്ടിയുടെ മുഖം മാത്രമേ കാണിച്ചിരുന്നുള്ളൂവെന്നും കുടുംബം പറയുന്നു.

കുടുംബത്തിന് സ്‌പോൺസർഷിപ്പ് ഏറ്റെടുക്കാൻ സാധിക്കാതിരുന്നതിനാൽ പെൺകുട്ടിയോട് സ്ഥാപനം അവഗണന കാണിച്ചിരുന്നുവെന്നാണ് പരാതി. ഒടുവിൽ കുട്ടിയെ കൊണ്ടുപോകാൻ മാതാവ് എത്തിയപ്പോൾ സ്ഥാപനയുടമയുമായി തർക്കമുണ്ടായെന്നാണ് വിവരം. പെൺകുട്ടിയുടെ മാതാവിനെ സ്ഥാപനയുടമയും സഹായിയും ചേർന്ന് അധിക്ഷേപിച്ചുവെന്നും പരാതിയുണ്ട്. തുടർന്ന് കുട്ടിയുമായി വീട്ടിലെത്തിയപ്പോഴാണ് മർദ്ദനത്തിന്റെ പാടുകൾ മാതാവ് ശ്രദ്ധിച്ചത്. തുടർന്ന് ഇവർ ബീച്ച് ആശുപത്രിയിൽ ചികിത്സ തേടുകയും മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകുകയുമായിരുന്നു. കേസെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

അതേസമയം പെൺകുട്ടിയുടെ മാതാവുമായി തർക്കമുണ്ടായെന്നത് വാസ്തവമാണെന്നും എന്നാൽ കുട്ടിയുടെ മർദ്ദിച്ചിട്ടില്ലെന്നുമാണ് സ്ഥാപനയുടമ സൈനബയുടെ പ്രതികരണം.

Tags: Kozhikkoddifferently-abled
ShareTweetSendShare

More News from this section

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies