കാസർകോഡ്: കേരളത്തിലേക്ക് ലഹരിക്കടത്ത് നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണി ബംഗളൂരുവിൽ പിടിയിൽ. നൈജീരിയൻ സ്വദേശി ഹഫ്സ റിഹാനത്ത് ഉസ്മാനാണ് പിടിയിലായത്.
കാസർഗോഡ് കേന്ദ്രീകരിച്ച് നടന്ന ലഹരി ഇടപാട് കേസിലെ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കാസർകോഡ് പോലീസാണ് പ്രതിയെ പിടികൂടിയത്.
കേരളത്തിൽ ലഹരിമാഫിയകൾ വർധിച്ച സാഹചര്യമാണിപ്പോൾ. കഴിഞ്ഞ ദിവസം മുവാറ്റുപുഴയിൽ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശികളായ യുവാക്കൾ പോലീസ് പിടിയിലായി. ടുസ് സേഖ് (25), രജബ് എസ്.കെ (25) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റുചെയ്തത്. മൂവാറ്റുപുഴ മാർക്കറ്റ് റോഡിന് സമീപം അന്യസംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന കെട്ടിടത്തിൽനിന്ന് 1.1 കിലോഗ്രാം കഞ്ചാവുമായാണ് പ്രതികൾ പിടിയിലായത്. ചില്ലറ വില്പനയ്‌ക്കായി തയ്യാറാക്കാൻ ഉപയോഗിക്കുന്ന ചെറിയ പ്ലാസ്റ്റിക് കവറുകളും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. 500 രൂപയ്‌ക്കുള്ള പാക്കറ്റുകളാക്കിയാണ് ഇവർ വിപണനം നടത്തുന്നത്. പ്രതികൾ മറ്റുജോലിക്കൊന്നും പോകാതെ അന്യ സംസ്ഥാനക്കാർക്കിടയിൽ കഞ്ചാവ് വില്പന നടത്തി വരികയായിരുന്നു.
Comments