ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി പുതിയ നിയമമന്ത്രിയെ നിയമിച്ച് കേന്ദ്രസർക്കാർ. അർജുൻ റാം മേഘ്‌വാളിനെയാണ് നിയമമന്ത്രിയായി നിയോഗിച്ചത്. നേരത്തെ പാർലമെന്ററി കാര്യം, സാസ്‌കാരികം എന്നീ വകുപ്പുകളുടെ സഹമന്ത്രിയായിരുന്നു മേഘ്‌വാൾ. അതേസമയം കിരൺ റിജിജുവിന് നിലവിൽ ഭൗമശാസ്ത്ര വകുപ്പിന്റെ ചുമതലയാണ് നൽകിയിട്ടുള്ളത്. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗിനായിരുന്നു ഭൗമശാസ്ത്ര വകുപ്പിന്റെ ചുമതല.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ നിയമമന്ത്രിയായി സേവനം അനുഷ്ഠിക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കണക്കാക്കുന്നുവെന്നും പുതിയ നിയമമന്ത്രിയായി ചുമതലയേൽക്കുന്ന തന്റെ സഹപ്രവർത്തകൻ അർജുൻ റാം മേഘ്‌വാളിന് എല്ലാവിധ ആശംസകളും നേരുന്നതായും കിരൺ റിജിജു ട്വിറ്ററിൽ കുറിച്ചു.
Extended best wishes to my colleague Shri @arjunrammeghwal ji on getting new responsibility as Minister of State (Independent charge) of Law & Justice https://t.co/2ZYrhGclya pic.twitter.com/txIsa0BfAs
— Kiren Rijiju (@KirenRijiju) May 18, 2023
65-കാരനായ മേഘ്‌വാൾ രാജസ്ഥാൻ സ്വദേശിയാണ്. ജില്ലാ മജിസ്‌ട്രേറ്റായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത് ഐഎഎസ് സ്വന്തമാക്കിയിട്ടായിരുന്നു. പിന്നീട് സാമൂഹ്യ സേവനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച മേഘ്‌വാൾ രാഷ്‌ട്രീയത്തിലേക്ക് പ്രവേശിക്കുകയും 2009ൽ ബിജെപിയെ പ്രതിനിധീകരിച്ച് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
















Comments