പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രഭാസ് നായകനാവുന്ന ആദി പുരുഷ്. ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിനും അതിന്റെ അപ്‌ഡേറ്റുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് വൻ ജനപ്രീതിയാണ് ലഭിച്ചത്. ഇതിന് പിന്നാലെ ആദിപുരുഷിന്റെ റണ്ണിംഗ് ടൈം വിവരം പുറത്തുവിട്ടിരിക്കുകയാണ്.
രണ്ട് മണിക്കൂർ 54 മിനിറ്റാകും ആദിപുരുഷ് സിനിമ എന്നാണ് റിപ്പോർട്ട്. നെറ്റ്ഫ്‌ളിക്‌സ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്‌സ് റെക്കോർഡ് തുകയ്‌ക്ക് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്. 250 കോടി രൂപയ്‌ക്കാണ് റൈറ്റ്‌സ് സ്വന്തമാക്കിയതെന്നാണ് വിവരം. വൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.
രാമ-രാവണ യുദ്ധം പശ്ചാത്തലമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. തിന്മയ്‌ക്ക് മേൽ നന്മയുടെ വിജയം എന്ന പ്രമേയത്തിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ബോളിവുഡ് ചിത്രം താനാജി ഒരുക്കിയ ഓം റൗട്ടാണ് ആദിപുരുഷിന്റെ സംവിധാനം. ടി സീരിസാണ് ചിത്രത്തിന്റെ നിർമ്മാണം. 3ഡിയിലാണ് ചിത്രമൊരുങ്ങുന്നത്. തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ, തമിഴ് എന്നീ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. ജൂൺ 16-നാണ് റിലീസ്.
രാഘവ എന്ന കഥാപാത്രമായാണ് പ്രഭാസ് എത്തുന്നത്. ലങ്കേഷ് എന്ന വില്ലൻ കഥാപാത്രമായി സെയ്ഫ് അലിഖാനുമെത്തുന്നു. ജാനകിയായി കൃതി സനോണും ലക്ഷ്മണനായി സണ്ണി സിംഗും ഹനുമാനായി ദേവദത്ത നാഗേയും അഭിനയിക്കും.
















Comments