തിരുവനന്തപുരം: കോട്ടയം എരുമേലിയിലെ കാട്ടുപോത്ത് ആക്രമണത്തിന് പിന്നാലെ സംസ്ഥാനത്ത് മറ്റു മൂന്ന് ജില്ലകളിൽ കൂടി വന്യമൃഗങ്ങളുടെ ആക്രമണംറിപ്പോർട്ട് ചെയ്തു. കൊല്ലത്തും തൃശൂരിലും മലപ്പുറത്തുമാണ് വന്യ ജീവി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കൊല്ലം അഞ്ചലിലുണ്ടായ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികൻ മരണപ്പെട്ടു. ഇടമുളയ്‌ക്ക്ൽ സ്വദേശി സാമുവർ വർഗീസ് (65) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് സാമുവൽ ദുബായിയിൽ നിന്നും നാട്ടിലെത്തിയത്.
തൃശൂരിൽ ചേലക്കര പൈങ്കുളത്ത് സ്‌കൂട്ടറിൽ കാട്ടുപന്നി ഇടിച്ച് രണ്ട് ബൈക്ക് യാത്രികർക്ക് പരിക്കേറ്റു. ജോലിയ്‌ക്ക് പോവുകയായിരുന്ന സഹോദരങ്ങളുടെ ബൈക്കിൽ കാട്ടുപന്നി വന്നിടിക്കുകയായിരുന്നു. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം.
മലപ്പുറം നിലമ്പൂരിൽ തേൻ എടുക്കുന്നതിനിടെ ആദിവാസി യുവാവിന് കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റു. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. കാലിന് പരുക്കേറ്റ യുവാവിനെ മാഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
















Comments