ന്യൂഡൽഹി: ആഭ്യന്തര കലാപം ദുരിതം വിതച്ച സുഡാൻ ജനതയ്‌ക്ക് വീണ്ടും കൈത്താങ്ങായി ഇന്ത്യ. 24,000 കിലോഗ്രാം അവശ്യ വസ്തുക്കളുമായി സി-17 എന്ന വ്യോമസേന വിമാനം സുഡാനിലേക്ക് തിരിച്ചു. സുഡാനിൽ തന്നെ തുടർന്നിരുന്ന 150 ഇന്ത്യക്കാരെ ഇതേ വിമാനത്തിൽ തിരികെ കൊണ്ടുവരുമെന്നും വ്യോമസേനയുടെ ട്വീറ്റർ സന്ദേശത്തിൽ പറയുന്നു.
2021 ലാണ് സുഡാനീസ് സൈന്യവും അർദ്ധസൈനിക സേനയും സംയുക്തമായി സുഡാൻ സർക്കാരിനെ അട്ടിമറിച്ചത്. ഇരു വിഭാഗവും ചേർന്ന് അധികാരം പിടിച്ചെടുത്തെങ്കിലും യോജിച്ച് പ്രവർത്താക്കാൻ ഇവർ തയ്യാറായില്ല. ഇതാണ് പ്രാഥമികമായി സുഡാൻ സംഘർഷത്തിന് കാരണമായി വിലയിരുന്നുന്നത്. പിന്നീടാണ് ഇത് ആഭ്യന്തര യുദ്ധത്തിലേക്ക് വഴിമാറിയത്. ചെറിയ സംഘർഷത്തിൽ ആരംഭിച്ച പോരാട്ടം പിന്നിട് രക്ത ചോരിച്ചലിലേക്ക് മാറാൻ അധിക ദിവസം എടുത്തില്ല. തലസ്ഥാനമായ ഖാർത്തുമിലും വ്യോമാക്രമണവും രൂക്ഷമായിരുന്നു.
ആഭ്യന്തര കലാപം രൂക്ഷയായ സുഡാനിൽ 3,862 ഇന്ത്യക്കാരെയാണ് കേന്ദ്രസർക്കാർ തിരികെ എത്തിച്ചത്. ഓപ്പറേഷൻ കാവേരി എന്ന് നാമകരണം ചെയ്ത രക്ഷദൗത്യത്തിന് വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ദൗത്യത്തിന് നേതൃത്വം നൽകിയത്. സൗദിയിലെ ജിദ്ദയും സുഡാൻ പോർട്ടും കേന്ദ്രീകരിച്ചാണ് രക്ഷാദൗത്യം നടത്തിയത്. നാവികസേനയുടെ പടക്കപ്പലായ ഐഎൻഎസ് സുമേധ, വ്യോമസേനയുടെ സി-130 വിമാനങ്ങൾ എന്നിവയിലാണ് ഓപ്പറേഷൻ കാവേരി വിജയകരമായി പൂർത്തിയാക്കിയത്.
















Comments