ന്യൂഡൽഹി: ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തതിന് ഹിസ്ബ് ഉത് തെഹ്രീറുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 16 പേരെ കഴിഞ്ഞ ആഴ്ച ഭോപ്പാലിൽ നിന്നും ഹൈദരാബാദിൽ നിന്നും പിടികൂടിയിരുന്നു. ഇതിൽ അറസ്റ്റിയായ മുഹമ്മദ് സലീമിന്റെ പിതാവ് സംഭവത്തിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. മദ്ധ്യപ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് ഇവരെ പിടികൂടിയത്. സൗരഭ് എന്ന മുഹമ്മദ് സലീം മതപരിവർത്തനത്തിലൂടെ തീവ്രവാദിയായതാണ്. പിതാവായ അശോക് ജെയിൻ രാജ് വൈദ്യയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
സൗരഭിന്റെ പിതാവ് അശോക് രാജ് വൈദ്യ ഒരു ആയുർവേദ ഡോക്ടറാണ്. സൗരഭ് ഇസ്ലാം മതത്തിലേക്ക് മാറിയത് എപ്രകാരമാണെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് വിശദീകരിച്ചു.
‘സൗരഭിന്റെ പ്രവർത്തനങ്ങളും വാദങ്ങളും ഞാൻ ആദ്യമായി നിരീക്ഷിച്ചത് 2011-ലാണ്. ഞങ്ങളുടെ കുടുംബ ചടങ്ങുകളിൽ നിന്നും മതപരമായ ആഘോഷങ്ങളിൽ നിന്നും മകൻ അകന്നു തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോൾ ഭാര്യയും ഇസ്ലാമിക വസ്ത്രങ്ങൾ ധരിക്കാൻ തുടങ്ങി. അപ്പോഴാണ് ഞാൻ അവനോട് കാര്യങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചത്. തുടർന്ന് സൗരഭിനോട് വീട് വിടാൻ ആവശ്യപ്പെട്ടു. കൂടാതെ, മുഴുവൻ കാര്യങ്ങളും പോലീസിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പിഎച്ച്‌ഡി കഴിഞ്ഞ് സൗരഭ് ഭോപ്പാലിലെ ഒരു കോളേജിൽ പഠിപ്പിക്കുന്ന സമയത്ത് കമാൽ എന്ന പ്രൊഫസറുമായി സൗഹൃദം സ്ഥാപിക്കാനിടയായി. ആ പ്രൊഫസർ എന്റെ മകനെ ബ്രെയിൻ വാഷ് ചെയ്യാൻ തുടങ്ങി. തുടർന്നാണ് സൗരഭ് മതം മാറി മുഹമ്മദ് സലിമായത്.
സൗരഭ് തന്റെ കമ്പ്യൂട്ടറിൽ സാക്കിർ നായിക്കിന്റെ പ്രസംഗങ്ങൾ കാണാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുറിയിൽ നിന്ന് നിരവധി പുസ്തകങ്ങളും ഞാൻ കണ്ടെടുത്തു. ടിവിയിൽ സിറിയൻ വാർത്തകൾ കാണുമ്പോൾ സൗരഭ് ഇസ്ലാമിനെ കുറിച്ചും അവർ സിറിയക്കാരെ എന്തിനാണ് ആക്രമിക്കുന്നതെന്ന് ചോദിക്കാറുണ്ടായിരുന്നു.
സൗരഭ് തന്റെ കമ്പ്യൂട്ടറിൽ സാക്കിർ നായിക്കിന്റെ പ്രസംഗങ്ങൾ കാണാറുണ്ടായിരുന്നു. സൗരഭിന്റെ മുറിയിൽ നിന്ന് നിരവധി ഇസ്ലാമിക പുസ്തകങ്ങളും കണ്ടെടുത്തു. ‘വലിയ വ്യക്തികൾ’ ആതിഥേയത്വം വഹിച്ച നിരവധി ഇസ്ലാമിക പരിപാടികളിൽ സൗരഭും പങ്കെടുത്തിരുന്നു.’-പിതാവ് അശോക് രാജ് വൈദ്യ പറഞ്ഞു.
Comments