ന്യൂഡൽഹി : ആധുനിക ഇന്ത്യയുടെ ചരിത്രത്തിൽ വലിയ സംഭാവനകൾ നൽകി നാല് വ്യക്തികൾ ഗുജറാത്തികളാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡൽഹിയിലെ ശ്രീ ഡൽഹി ഗുജറാത്തി സമാജത്തിന്റെ 125-ാം വാർഷിക ആഘോഷ വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാത്മഗാന്ധി, സർദാർ വല്ലഭായ് പട്ടേൽ, മൊറാർജി ദേശായി, നരേന്ദ്രമോദി എന്നീ നാല് പേരാണ് ഇന്ത്യയുടെ ആധുനിക ചരിത്രത്തിൽ നിർണായക സംഭാവന നൽകിയ നാല് വ്യക്തികൾ.
മഹാത്മ ഗാന്ധിയുടെ പ്രയ്തനത്താൽ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു. സർദാർ വല്ലഭായി പട്ടേൽ രാജ്യത്തെ ഒരുമിപ്പിച്ചു നിർത്തി. മൊറാർജി ദേശായി രാജ്യത്തെ ജനാധിപത്യത്തെ
പുനരുജ്ജീവിപ്പിച്ചു. നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം രാജ്യത്ത് നിരവധി നേട്ടങ്ങളാണ് കൈവരിച്ചത്. കൂടാതെ, രാജ്യമൊട്ടാകെ ആഘോഷിക്കപ്പെടുന്നത്് നരേന്ദ്രമോദി കാരണമെന്നും അമിത് ഷാ പറഞ്ഞു. ഈ നാല് ഗുജറാത്തികൾ മഹത്തായ നേട്ടമാണ് കൈവരിച്ചെതെന്നും രാജ്യത്തിന്റെ അഭിമാനമായി മാറിയ ഗുജറാത്തികളാണെന്നും അമിത് ഷാ വ്യക്തമാക്കി. രാജ്യത്തും ലോകത്തിലുടനീളവും ഗുജറാത്തി സമൂഹങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുജറാത്തി ഭാഷയിലാണ് അമിത് ഷാ പരിപാടിയിൽ സംസാരിച്ചത്.
ശ്രീ ഡൽഹി ഗുജറാത്തി സമാജത്തിന്റെ 125-ാം വർഷം പൂർത്തിയാക്കിയ ഈ സംഘടനയുടെ നേതൃത്വത്തിലുള്ള എല്ലാവരെയും അമിത് ഷാ അഭിനന്ദിച്ചു. ഡൽഹിയിൽ താമസിക്കുന്ന ഗുജറാത്തികളെ അവരുടെ സംസ്‌കാരത്തോടും നാഗരികതയോടും ബന്ധിപ്പിക്കുന്നതിനൊപ്പം രാജ്യത്തിനും സമൂഹത്തിനും വേണ്ടിയുള്ള സേവനത്തിലേക്ക് അവരെ പ്രചോദിപ്പിക്കുന്ന പ്രവർത്തനമാണ് സംഘടന ചെയ്തിരിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു.
നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം കഴിഞ്ഞ ഒൻപത് വർഷ കാലത്തിനുള്ളിൽ രാജ്യം നിരവധി നേട്ടങ്ങളാണ് കൈവരിച്ചത്. 2014ൽ മോദി പ്രധാനമന്ത്രിയാകുമ്പോൾ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ലോകത്ത് 11-ാം സ്ഥാനത്തായിരുന്നു. എന്നാൽ അധികാരത്തിൽ വന്ന ഒൻപത് വർഷത്തിന് ശേഷം ഇന്ത്യൻ സമ്പദ്വ്യവസ്ഥ ലോകത്തിലെ അഞ്ചാം സ്ഥാനത്താണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഉത്പാദക രാജ്യമായി മാറിയെന്നും സ്റ്റാർട്ടപ്പുകളുടെ മേഖലയിൽ ഇന്ത്യ മൂന്നാമതും പുനരുപയോഗ ഊർജ ഉത്പാദനത്തിൽ നാലാമതാണെന്നും അമിത് ഷാ പറഞ്ഞു. മോദി എല്ലാവരുടേതും എല്ലാവരും അദ്ദേഹത്തിന്റേതുമാണ്. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയും അതിർത്തികളുടെ സുരക്ഷയും ശക്തിപ്പെടുത്താൻ മോദി നിരവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്ന് അമിത് ഷാ വ്യക്തമാക്കി.
















Comments