ആലപ്പുഴ : പോപ്പുലർ ഫ്രണ്ട് ഭീകരർ വെട്ടിക്കൊലപ്പെടുത്തിയ ബിജെപി നേതാവ് അഡ്വ രൺജീത് ശ്രീനിവാസന്റെ മകൾക്ക് എസ്എസ്എൽസി പരീക്ഷയിൽ ഫുൾ A+. ആലപ്പുഴ സെന്റ് ജോസഫ് ഗേൾസ് ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥിനിയാണ് ഭാഗ്യ രൺജീത് . 97 ശതമാനം മാർക്കാണ് ഭാഗ്യയ്‌ക്കുള്ളത് .
.
പഠിക്കാൻ മാത്രമല്ല ചിത്രരചനയിലും മിടുക്കിയാണ് ഭാഗ്യ . ട്യൂഷനു പോകാൻ മടി കാണിച്ചാൽ അച്ഛൻ വഴക്കു പറയാറുണ്ടായിരുന്നുവെന്ന് ഭാഗ്യ മുൻപ് പറഞ്ഞിരുന്നു . വീടിന്റെ ചുവരിൽ വരച്ചാലും ‘ഉണ്ണിക്കുട്ടനെ’ അച്ഛൻ വഴക്കു പറയുമായിരുന്നില്ല; ചായമിടാൻ കൂടെച്ചേരുമായിരുന്നു.
ഭാഗ്യയുടെ നൃത്തം മുല്ലയ്‌ക്കൽ ക്ഷേത്രത്തിൽ നടത്താൻ തീരുമാനിച്ചിരുന്നപ്പോഴാണ് പോപ്പുലർ ഫ്രണ്ട് ഭീകരർ ആയുധങ്ങളുമായി ഈ വീട്ടിലേയ്‌ക്ക് എത്തിയത് . രാവിലെ ട്യൂഷനു പോകുമ്പോൾ ഭാഗ്യ തുറന്നിട്ട വാതിൽ കടന്നാണ് അക്രമികളെത്തിയത്. ആ അച്ഛനെ നഷ്ടപ്പെട്ട വേദന ഇന്നും മാറിയിട്ടില്ല ഭാഗ്യയ്‌ക്ക് . ആ അച്ഛൻ അകലങ്ങളിൽ ഇരുന്ന് കാണുന്നുണ്ടാകും ഈ മകളുടെ ജയം .
















Comments