രണ്ടായിരം രൂപയുടെ നോട്ട് പിൻവലിച്ചു കൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ നീക്കം മികച്ചതാണെന്ന് സന്തോഷ് പണ്ഡിറ്റ്. പലരുടെയും കയ്യിൽ രണ്ടായിരത്തിന്റെ കള്ളനോട്ടുകൾ കുമിഞ്ഞുകൂടി തുടങ്ങി. ഈ അവസരത്തിലാണ് നോട്ട് പിൻവലിക്കുന്നത്. കേന്ദ്രസർക്കാരിന്റെ തീരുമാനം കള്ളപ്പണക്കാർക്ക് തിരിച്ചടിയായി. തീരുമാനത്തെ വിമർശിക്കാനും കരയാനും ആൾക്കാർ കാണും. ഇന്ത്യയിൽ ഫാസിസം പിടിമുറുക്കി, പാവം കള്ളപണക്കാരെയും കള്ള നോട്ട് അടിക്കുന്നവരെയും ജീവിക്കുവാൻ സമ്മതിക്കുന്നില്ല എന്ന് പറഞ്ഞ് ചിലർ കരച്ചിൽ തുടങ്ങുമെന്നും സന്തോഷ് പണ്ഡിറ്റ് പരിഹസിച്ചു.
‘2000 രൂപയുടെ നോട്ട് ഈ സെപ്റ്റംബർ മാസത്തോടെ കേന്ദ്ര സർക്കാർ പിൻവലിക്കാനുള്ള തീരുമാനം വളരെ മികച്ചതാണ്. 2000 രൂപയുടെ അച്ചടി 5 വർഷങ്ങളായി ഘട്ടംഘട്ടമായി കുറച്ചു. എന്നാൽ 2000-ത്തിന്റെ കള്ളനോട്ടുകൾ പെരുകി തുടങ്ങി. പലരുടെയും കയ്യിൽ കള്ള പണം കൂടി തുടങ്ങി. അതുകൊണ്ടാണ് ഇപ്പൊൾ 2000 രൂപയുടെ നോട്ട് നിരോധനം വേണ്ടി വന്നത്. എന്റെ കയ്യിൽ ചില 2000 രൂപ നോട്ടുകൾ ഉണ്ട്. പക്ഷേ അവയെല്ലാം ആർബിഐ അച്ചടിച്ചതാണ്. അത് ഞാൻ നിയമപ്രകാരം സമ്പാദിച്ചതാണ്. അതിനാൽ ഏത് ബാങ്കിൽ കൊടുത്തും അത് മാറ്റി എടുക്കാം. എന്നാൽ കള്ള നോട്ട് കയ്യിൽ ഉള്ളവരും, കള്ള പണം കയ്യിൽ ഉള്ളവരും ഈ തീരുമാനത്തെ എതിർക്കും. കാരണം അവർ ബാങ്കിൽ എന്ത് പറഞ്ഞു ചെല്ലും?പണത്തിന്റെ ഉറവിടം ചോദിച്ചാൽ എന്ത് പറയും ?’.
‘പണം മാറിയെടുക്കാൻ സമയമുണ്ട്, ആർക്കും ആശങ്ക വേണ്ട. ബാങ്കിൽ കൊടുത്തു പൈസ മാറ്റിയെടുക്കാൻ മാത്രമേ പറഞ്ഞുള്ളൂ. ആരോടും 2000 രൂപ നോട്ട് കീറി കളയുവാൻ പറഞ്ഞിട്ടില്ല. ഏതു നോട്ടും കുറച്ചു വർഷങ്ങൾക്കു ശേഷം ഈ രീതിയിൽ പിൻവലിക്കണം. എന്നാൽ മാത്രമേ കള്ള പണം, കള്ള നോട്ടടി നിയന്ത്രിക്കുവാൻ പറ്റൂ. പക്ഷേ അതിന്റെ ആളുകൾ ഇതിനെ വിമർശിക്കും, കരയും, അത് പ്രശ്നമാക്കേണ്ട. ഇനി കേരളത്തിലെ ചാനലുകളിൽ വരുവാൻ സാധ്യത ഉള്ള വാർത്തകൾ, 2000 രൂപയുടെ വെറും 10,000 എണ്ണം നോട്ടുകൾ മാറുവാൻ ക്യൂ നിന്ന് അരപട്ടിണികാരനായ പാവപ്പെട്ടവൻ ഹൃദയാഘാതം മൂലം മരിച്ചു. 2,000 രൂപയുടെ വെറും 800 നോട്ടുകൾ മാറാൻ പോയ പാവപെട്ട വീട്ടിലെ യുവതി വന്ദേഭാരത് ഇടിച്ചു മരിച്ചു. അയ്യോ ഇന്ത്യയിൽ ഫാസിസം, സെക്കുലറിസം കൂടി. പാവം കള്ളപണക്കാരെ, കള്ള നോട്ട് അടിക്കുന്നവരെ ജീവിക്കുവാൻ സമ്മതിക്കുന്നില്ല. ഒടിവായോ.. രക്ഷിക്കണേ എന്നൊക്ക ആയിരിക്കും നിലവിളി’- സന്തോഷ് പണ്ഡിറ്റ് ഫേയ്സ്ബുക്കിൽ കുറിച്ചു.
Comments