ഭോപാൽ: കുനോ ദേശീയോദ്യാനത്തിലേക്ക് മൂന്ന് ചീറ്റകൾ കൂടി. രണ്ട് ആൺ ചീറ്റകളെയും ഒരു പെൺ ചീറ്റയെയുമാണ് തുറന്നുവിട്ടത്. അഗ്നി, വായു എന്നിവർക്കൊപ്പം പെൺപുലി ഗമിനി കൂടിയെത്തിയതോടെ ആകെ ചീറ്റകളുടെ എണ്ണം ആറായി. ദക്ഷിണാഫ്രിക്കയിൽ നിന്നാണ് മൂവരെയും ഇന്ത്യയിലെത്തിച്ചതെന്ന് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫി ഫോറസ്റ്റ് ജെഎസ് ചൗഹാൻ അറിയിച്ചു.
കഴിഞ്ഞ സെപ്റ്റംബറിൽ എത്തിച്ച ചീറ്റകളിൽ മൂന്ന് പെൺചീറ്റകളും ഒരു ആൺ ചീറ്റയും ഇപ്പോഴും ദേശീയോദ്യാനത്തിലുണ്ട്. ഇവയ്‌ക്കൊപ്പമാകും മൂന്ന് ചീറ്റകളെ കൂടി എത്തിക്കുക. ഈ ചീറ്റകളിൽ ഒന്നിനെ വരും ദിവസങ്ങളിൽ വിശാലമായ ഇടത്തേക്ക് മാറ്റുമെന്നാണ് വിവരം. മറ്റൊരു ചീറ്റ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിനാൽ പ്രത്യേക സംരക്ഷണത്തിലാണ് കഴിയുന്നത്. മൂന്നാമത്തെ പെൺ ചീറ്റയെ കാട്ടിലേക്ക് അഴിച്ച് വിടാനാകില്ലെന്നും അധികൃതർ വ്യക്തമാക്കി.
2022 സെപ്റ്റംബറിലാണ് അഞ്ച് പെൺചീറ്റകളെയും മൂന്ന് ആൺ ചീറ്റകളെയും കുനോയിലെത്തിച്ചത്. പിന്നീട് 2023 ഫെബ്രുവരിയിൽ ഏഴ് ആൺ ചീറ്റകളെയും അഞ്ച് പെൺചീറ്റകളെയും എത്തിക്കുകയുണ്ടായി. ഇതിനിടെ മൂന്ന് ചീറ്റകൾ ചത്തിരുന്നു. മാർച്ചിൽ ഇവയിൽ സിയയ്യ എന്ന് പേരുള്ള ചീറ്റയാണ് നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.
















Comments