ആലപ്പുഴ: ആലപ്പുഴ എടത്വയിൽ വനിതാ കൃഷി ഓഫീസർ ജിഷ മോൾ പ്രതിയായ കള്ളനോട്ട് കേസിൽ ഉടൻ കുറ്റപത്രം നൽകും. കേസിൽ ആകെ പത്ത് പ്രതികളുണ്ട്. ഒരു തവണ മാത്രമാണ് ജിഷ മോൾ കള്ളനോട്ട് കൈകാര്യം ചെയ്ത്ട്ടുള്ളത്, എങ്കിലും സുഹൃത്തുക്കളുടെ നിയമവിരുദ്ധ ഇടപാടിനെ കുറിച്ച് ഇവർക്ക് അറിവുണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. എന്നാൽ കള്ളനോട്ട് അച്ചടിക്കുന്നത് എവിടെയാണെന്ന് കണ്ടെത്താൻ ക്രൈംബ്രാഞ്ചിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ ഫെബ്രുവരി 23-നാണ് എടത്വ കൃഷി ഓഫീസർ ജിഷ മോൾ ഉൾപ്പെട്ട കള്ളനോട്ട് കേസ് പുറംലോകമറിയുന്നത്. ആലപ്പുഴയിലെ സിനി ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരൻ ബാങ്കിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന നോട്ടുകളിൽ 500ന്റെ ഏഴ് നോട്ടുകൾ കള്ളനോട്ടാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണം ജിഷ മോളിലേക്ക് എത്തുകയായിരുന്നു.
കേസിന്റെ തുടക്കത്തിൽ ഇക്കാര്യം സമ്മതിക്കാൻ വിസമ്മതിച്ച ജിഷ മോൾ, തെളിവുകൾ എതിരായതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. ആലപ്പുഴ കളരിക്കൽ ഭാഗത്ത് വാടകയ്‌ക്ക് താമസിക്കുകയാണ് ജിഷമോൾ. നേരത്തെ ജോലി ചെയ്ത ഓഫീസിൽ ക്രമക്കേട് നടത്തിയതായും വ്യാജ വിവാഹ സർട്ടിഫിക്കറ്റ് നിർമ്മിക്കാൻ ശ്രമിച്ചതായും ജിഷയ്‌ക്കെതിരെ ആരോപണമുണ്ട്.
















Comments