കെസിബിസിയ്ക്കെതിരായ പ്രസ്താവനയിൽ വനം മന്ത്രി എകെ ശശീന്ദ്രൻ രാജിവയ്ക്കണമെന്ന് ക്രിസ്ത്യൻ സംഘടനകൾ. ജനവികാരം മാനിക്കാത്ത മന്ത്രിയ്‌ക്ക് ധാർമികതയുണ്ടോയെന്ന് സീറോ മലബാർ സഭ ചോദിച്ചു. മന്ത്രിയുടെ പ്രസ്താവന അപക്വമെന്നും വിമർശനം. ഇതിനിടെ പ്രസ്താവന കെസിബിസിയോടുള്ള അഭ്യർത്ഥന മാത്രമായിരുന്നെന്നറിയിച്ച് എകെ ശശീന്ദ്രൻ രംഗത്തെത്തി.
മന്ത്രിയുടെ പ്രസ്താവന വിവാദമായതോടെ ആദ്യ പ്രതികരണം കെസിബിസിയുടേതായിരുന്നു. സ്വീകരിച്ച നിലപാടിൽ മാറ്റമില്ലെന്നും സംഘടന തറപ്പിച്ചു പറഞ്ഞു. മലയോര കർഷകരെ മന്ത്രി അപമാനിച്ചെന്നായിരുന്നു സീറോ മലബാർ സഭയുടെ പ്രതികരണം. ധാർമ്മികത കണക്കിലെടുത്ത് മന്ത്രി രാജി വയ്‌ക്കണമെന്നും സീറോ മലബാർ സഭ ആവശ്യപ്പെട്ടു.
ഇതോടെ പ്രതിസന്ധിയിലായ എകെ ശശീന്ദ്രൻ മറുപടിയുമായി വീണ്ടും മാദ്ധ്യമങ്ങളെ കണ്ടു. നേരത്തെയുള്ള നിലപാടിൽ അടിമുടി അയവ്. കെസിബിസിക്കെതിരായ വിവാദ പ്രതികരണത്തിൽ മന്ത്രി മലക്കം മറിഞ്ഞെങ്കിലും ക്രൈസ്തവ സംഘടനകളിൽ നിന്ന് മന്ത്രിയുടെ രാജി ആവശ്യം ശക്തമാകുകയാണ്.
Comments