തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ പിടിപെടുന്നവരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്. ഈ മാസം ഇതുവരെ ചിക്കൻപോക്സ് ബാധിച്ചത് 1509 പേർക്കാണ്. ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിലും ക്രമാധീതമായ വർദ്ധനവുണ്ട്.
സംസ്ഥാനത്ത് പകർച്ചവ്യാധികൾ പിടിപെടുന്നവരുടെ എണ്ണം ഓരോ ദിവസവും വർദ്ധിക്കുകയാണ്. ചിക്കൻ പോക്സ് പ്രതിദിനം സ്ഥിരീകരിക്കുന്നത് 87 പേരിലാണ്. ഈ മാസം ഇതുവരെ രോഗം സ്ഥിരീകരിച്ചത് 1509 പേർക്കാണ്. ഈ വർഷം ഇതുവരെ 12795 പേർക്കും രോഗം പിടിപെട്ടു. ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ട്.
275 പേർക്കാണ് ഈ മാസം ഇതുവരെ ഡെങ്കിപ്പനി ബാധിച്ചത്. പകർച്ച പനി ബാധയിലും ഗണ്യമായ വർദ്ധനവുണ്ട്. 10,33,443 പേർക്കാണ് ഈ വർഷം മാത്രം പകർച്ച പനി പിടിപെട്ടത്. പ്രതിദിന രോഗബാധിതരുടെ എണ്ണം 6028 ആയി ഉയർന്നിട്ടുണ്ട്. ഈ മാസം പനി ബാധിച്ചത് 105726 പേർക്കാണ്. കാലാവസ്ഥാ വ്യതിയാനവും പകർച്ചവ്യാധി പ്രതിരോധ നടപടികളിലെ വീഴ്ചയും കാരണം വരും മാസങ്ങളിലും പകർച്ചവ്യാധികൾ പിടിപെടുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
Comments