ജറുസലേമിലെ ഒരു ഖനനത്തിനിടെ ഒരു കൂട്ടം ഇസ്രായേലി പുരാവസ്തു ഗവേഷകർ ഒരു ചോക്ക്‌സ്റ്റോൺ സ്ലാബിൽ കൊത്തിയെടുത്ത 2,000 വർഷം പഴക്കമുള്ള ഫലകം കണ്ടെത്തി.പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ബ്രിട്ടീഷ് പുരാവസ്തു ഗവേഷകരായ ബ്ലിസും ഡിക്കിയും ഖനനം നടത്തിയ സ്ഥലത്ത് മുമ്പുണ്ടായിരുന്ന തുരങ്കത്തിൽ നിന്നാണ് ഈ കല്ല് ലഭിച്ചതെന്ന് ഇസ്രായേൽ ആന്റിക്വിറ്റീസ് അതോറിറ്റിയുടെ പോസ്റ്റിൽ പറയുന്നു.
ഈ ഫലകത്തിൽ ‘ഷിമോൺ’ എന്ന പേര് ഹെർബ്രൂവിൽ ആലേഖനം ചെയ്തിരിട്ടുണ്ട് . സാമ്പത്തിക രേഖയെ സൂചിപ്പിക്കുന്ന അക്ഷരങ്ങളുടെയും അക്കങ്ങളുടെയും വരികൾ ഈ ഫലകത്തിലുണ്ട് . ഒരു ചോക്ക്‌സ്റ്റോൺ സ്ലാബിൽ മൂർച്ചയുള്ള ഉപകരണം ഉപയോഗിച്ചാണ് ലിഖിതം കൊത്തിയെടുത്തതെന്ന് ഗവേഷകർ പറഞ്ഞു.ഇസ്രായേലി ഉത്ഖനന വകുപ്പ് ഉന്നതോദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ആദ്യകാല റോമൻ കാലഘട്ടത്തിലെ സമാനമായ മറ്റ് നാല് ഹീബ്രു ലിഖിതങ്ങൾ ജറുസലേമിലും ബെറ്റ് ഷെമേഷിലും കണ്ടെത്തിയിട്ടുണ്ട്.
















Comments