തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്ത (ഡിഎ) കുടിശികയുടെ എണ്ണത്തിൽ മുന്നിൽ കേരളം. മറ്റ് മിക്ക സംസ്ഥാനങ്ങളും കഴിഞ്ഞ വർഷം വരെയുള്ള കുടിശ്ശിക കൊടുത്ത് തീർത്തപ്പോൾ കേരളം നൽകാനുള്ളത് രണ്ടര വർഷത്തെ അഞ്ച് ഗഡുക്കളാണ്. ക്ഷാമബത്ത അനുവദിക്കാത്തത് കാരണം അടിസ്ഥാന ശമ്പളത്തിന്റെ 15 ശതമാനം തുകയാണ് ഓരോ മാസവും സർക്കാർ ജീവനക്കാർക്ക് നഷ്ടപ്പെടുന്നത്.
അടുത്ത ശമ്പള പരിഷ്‌കരണം വരെ ഗഡുക്കൾ പിടിച്ചുവെച്ചാൽ ഡിഎ കുടിശിക പിന്നെ ജീവനക്കാർക്ക് ലഭിക്കില്ല. ഘട്ടഘട്ടമായി ഗഡുക്കൾ അനുവദിച്ചാൽ ശമ്പളം വർദ്ധിപ്പിക്കുകയും കുടിശ്ശിക പ്രേവിഡന്റ് ഫണ്ടിൽ ലയിപ്പിച്ച് കിട്ടും. ലഭിക്കാനുള്ള 15 ശതമാനം കൂടി അനുവദിച്ചാൽ അടിസ്ഥാന ശമ്പളത്തിന്റെ 22 ശതമാനമായി ഡിഎ ഉയരും. ജൂലൈയ്ിൽ വീണ്ടും നാല് ശതമാനം ഡിഎ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. അതോടെ കേരളത്തിന്റെ കുടിശ്ശിക 19 ശതമാനമായി ഉയരും.
















Comments