ശ്രീനഗർ : ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതുവരെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി . ഇഡിയും മറ്റ് ഏജൻസികളും നടത്തുന്ന തിരച്ചിൽ ദിനംപ്രതി ബുദ്ധിമുട്ടിക്കുകയാണ്.
മുസ്ലീം ഭൂരിപക്ഷ സംസ്ഥാനമായിട്ടും, ഇന്ത്യയുടെ ചിന്താഗതി പിന്തുടരുകയായിരുന്നു കശ്മീർ . ഒരു മുസ്ലീം ഭൂരിപക്ഷ സംസ്ഥാനം ഇന്ത്യൻ ദേശീയതയുടെ ആത്മാവായി മാറി. 2019-ൽ ആ സംസ്ഥാനത്തിന് അവകാശങ്ങൾ നിഷേധിക്കപ്പെട്ടു. ഭാരത് ജോഡോ യാത്രയാണ് കർണാടക വിജയത്തിന് തുണയായത്. ഇന്ത്യയുടെ ദേശീയതയുടെ ആത്മാവായ ജമ്മു കശ്മീരിനെ അവർ തകർത്തു. ഇ ഡിയുടെ റെയ്ഡുകൾ എത്രയും വേഗം അവസാനിപ്പിക്കണമെന്നും മെഹബൂബ ആവശ്യപ്പെട്ടു.
















Comments