തിരുവനന്തപുരം: കെ റെയിൽ കേരളത്തിന് അനിവാര്യമാണെന്ന് സന്ദീപാനന്ദഗിരി. കെ റെയിൽ വന്നാൽ കുട്ടികൾക്ക് കേരളത്തിലെ ഏത് കോളേജുകളിലും പോയി പഠിക്കാം. കെ റെയിൽ വന്നാൽ അമ്മ ഉണ്ടാക്കുന്ന ഭക്ഷണം കഴിച്ച് സ്വന്തം വീട്ടിൽ കിടന്ന് കുട്ടികൾക്ക് ഉറങ്ങാമെന്നും സന്ദീപാനന്ദഗിരി പറഞ്ഞു.
‘കെ റെയിൽ പോലുള്ള അതിവേഗ ട്രെയിൻ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ പത്ത് മിറ്റിറ്റ് ഇടവിട്ട് ഓടാനുണ്ടായിരുന്നെങ്കിൽ അകലങ്ങളില്ലാതെ കേരളത്തിലെ ഏത് കോളേജുകളിലും സ്കൂളുകളിലും നമ്മുടെ കുട്ടികൾക്ക് വീട് വിട്ട് നിൽക്കാതെ പഠിക്കാം’.
‘കെ റെയിൽ വന്നാൽ അമ്മയുണ്ടാക്കുന്ന ഭക്ഷണവും കഴിച്ച് വൈകുന്നേരം സ്വന്തം വീട്ടിൽ വീട്ടുകാരോടൊപ്പം കിടന്നുറങ്ങി വിദേശ രാജ്യങ്ങളിലെപ്പോലെ പഠിക്കാൻ കഴിയില്ലേ? കേരളത്തിന്റെ പുതിയ തലമുറ ഇത് തിരിച്ചറിയുന്നു. നമ്മുടെ നാടിന്റെ വികാസമാണ് വ്യക്തിയുടെ വികാസമെന്ന്’- എന്ന് സന്ദീപാനന്ദഗിരി ഫേയ്സ്ബുക്കിൽ കുറിച്ചു.
Comments