മുംബൈ : ഇസ്ലാമിനെയും , ഭീകരതയെയും ബന്ധിപ്പിച്ചുള്ള ചോദ്യങ്ങൾക്ക് നടൻ ഷാരൂഖ് ഖാൻ നൽകിയ മറുപടി വൈറലാകുന്നു . രാജ്ദീപ് സർദേശായിയ്‌ക്ക് നൽകിയ അഭിമുഖത്തിനിടെയായിരുന്നു ഷാരൂഖ് ഖാൻ ഇസ്ലാമിൽ തീവ്രവാദത്തിന് സ്ഥാനമില്ലെന്ന് പറഞ്ഞത് .
ഇസ്ലാം ദയയാണ് പഠിപ്പിക്കുന്നത്. ഒരാൾ ഏതെങ്കിലും മനുഷ്യനെ വേദനിപ്പിച്ചാൽ അവൻ/അവൾ മനുഷ്യരാശിയെ മുഴുവൻ വേദനിപ്പിക്കുമെന്ന് അള്ളാഹു പറയുന്നുണ്ട്. ഇസ്ലാമിന് വേണ്ടി നടക്കുന്ന യുദ്ധത്തിൽ പോലും സ്ത്രീകളെയും കുട്ടികളെയും മൃഗങ്ങളെയും ശത്രുക്കളുടെ വിളകളെയും ഉപദ്രവിക്കരുതെന്ന് അള്ളാഹു മുസ്ലീങ്ങളോട് പറഞ്ഞിട്ടുണ്ട് . മതപ്രഭാഷകർ ദയ പഠിപ്പിക്കണമെന്നും ഷാരൂഖ് ഖാൻ പറയുന്നു.
















Comments