അഗർത്തല: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സൗരവ് ഗാംഗുലി ത്രിപുരയുടെ പുതിയ സംസ്ഥാന ടൂറിസം അംബാസിഡറാകും. ടൂറിസം മന്ത്രി സുശാന്ത് ചൗധരിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.
ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ശ്രീ സൗരവ് ഗാംഗുലി ത്രിപുര ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡാകാനുള്ള ഞങ്ങളുടെ ക്ഷണം സ്വീകരിച്ചത് അഭിമാനകരമാണെന്ന് തിപുര മുഖ്യമന്ത്രി മണിക് സാഹ ട്വീറ്ററിൽ കുറിച്ചു. ഒരു പ്രമുഖ വ്യക്തി ബ്രാൻഡ് അംബാസഡറാകുന്നത് ടൂറിസം മേഖലയ്‌ക്ക് ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ത്രിപുരയുടെ വിനോദസഞ്ചാര മേഖലയ്‌ക്ക് ശരിയായ ബ്രാൻഡിംഗും പ്രമോഷനും ആവശ്യമുണ്ട്, അതിനായി ലോകമെമ്പാടും അറിയപ്പെടുന്ന ഒരു ജനപ്രിയ ബ്രാൻഡ് അംബാസഡറെ ഞങ്ങൾക്ക് ആവശ്യമാണ്. ത്രിപുരയുടെ മാത്രം സവിശേഷതകൾ ലോകമെമ്പാടും പ്രചരിപ്പിക്കാൻ സൗരവ് ഗാംഗുലിക്ക് കഴിയുമെന്നും ടൂറിസം മന്ത്രി ശുഭപ്രതീക്ഷ പ്രകടിപ്പിച്ചു.
Comments