ഡെറാഡൂൺ: സെക്രട്ടറിയേറ്റ് വളപ്പിൽ കുട്ടികൾക്കായി ഡെകെയർ തുറന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി.
കുട്ടികളുടെ സംരക്ഷണം കൂടുതൽ ഉറപ്പാക്കുന്നതിനും മാതാപിതാക്കളുടെ ജോലി സൗകര്യപ്രദമാക്കുന്നതിനും വേണ്ടിയാണ് സെക്രട്ടേറിയറ്റ് വളപ്പിൽ ഡെകെയർ പ്രവർത്തനം ആരംഭിച്ചത്. ഡെകെയർ തുടങ്ങാൻ സജ്ജീകരിച്ച കെട്ടിടത്തിൽ റിബൺ മുറിച്ച് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
ജോലി ചെയ്യുന്ന രക്ഷിതാക്കൾക്ക് വിശ്വാസത്തോടെ കുട്ടികളെ ഏൽപ്പിക്കാനും കുട്ടികൾക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കാനും സൗകര്യപ്രദമാണ് ഇത്തരത്തിലുള്ള ശിശു സംരക്ഷണ കേന്ദ്രം. കുട്ടികളുടെ സമഗ്രമായ വികസനത്തിന് ഉത്തേജകമായ അന്തരീക്ഷം പ്രദാനം ചെയ്യാൻ ഡെകെയറിലൂടെ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രി മാതാപിതാക്കളുമായും കുട്ടികളുമായും സംവദിക്കുകയും കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
















Comments