തിരുവനന്തപുരം: എഐ ക്യാമറ വഴി ജൂൺ അഞ്ച് മുതൽ പിഴ ഈടാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഇരുചക്രവാഹനങ്ങളിൽ രണ്ട് പേരെ കൂടാതെ പന്ത്രണ്ട് വയസിന് താഴെയുള്ള ഒരു കുട്ടിയെ കൊണ്ടുപോകുന്നവർക്ക് പിഴ ഇടാക്കില്ല. വിഷയത്തിൽ നിയമഭേദഗതി ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിരിക്കുകയാണ് തീരുമാനം വരുന്നത് വരെയാണ് നിയമത്തിൽ ഇളവെന്ന് മന്ത്രി വ്യക്തമാക്കി.
അതേ സമയം സ്വകാര്യ ബസുടമകൾ ബസ് സമരത്തിൽ നിന്നും പിൻവാങ്ങണമെന്ന് അഭ്യർഥിക്കുകയാണെന്നും ബസ് ഉടമകൾ മുന്നോട്ട് വെച്ച ആവശ്യങ്ങൾ സർക്കാർ ഇടപെട്ട് പരിഹരിച്ചതാണെന്നും മന്ത്രി പറഞ്ഞു.
ബസുടമകൾ ആവശ്യപ്പെട്ടതനുസരിച്ച് ബസ് ചാർജ്ജ് വർദ്ധിപ്പിച്ചിട്ടുണ്ടെന്നും ചാർജ്ജ് വർദ്ധനവിന് ശേഷം ഡീസൽ വിലയിൽ വർദ്ധനവ് ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സർക്കാരിന് മേൽ സമ്മർദം ചെലുത്തി വീണ്ടും സമരത്തിനിറങ്ങി പുറപ്പെടുന്നത് ശരിയാണോ എന്ന് ബസുടമകൾ പരിശോധിക്കമെന്നും അദ്ദേഹം പറഞ്ഞു.
Leave a Comment