തിരുവനന്തപുരം: ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 82.95 ആണ് ഈ വർഷത്തെ വിജയ ശതമാനം. ഈ വർഷം 4,32,436 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 33,815 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കി. 77 സ്‌കൂളുകളാണ് നൂറ് ശതമാനം വിജയം സ്വന്തമാക്കിയത്. ഏറ്റവും ഉയർന്ന വിജയശതമാനം എറണാകുളം ജില്ലയിലും ഏറ്റവും കുറവ് വിജയശതമാനം പത്തനംതിട്ട ജില്ലയ്‌ക്കുമാണ്.
വിജയശതമാനം -സയൻസ് വിഭാഗത്തിൽ 87.31%, ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 71.93%, കൊമേഴ്‌സ് വിഭാഗത്തിൽ 82.75% എന്നിങ്ങനെയാണ്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം വിജയശതമാനം കുറവാണ്.
സേ പരീക്ഷയ്‌ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീതയി മെയ് 29. സ്‌പെഷ്യൽ സ്‌കൂൾ 99.32 ശതമാനം. ജൂൺ 21 മുതൽ സേ പരീക്ഷകൾ ആരംഭിക്കും.
നാല് മണി മുതൽ വെബസൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം അറിയാം. കഴിഞ്ഞ വർഷം പ്ലസ്ടു 83.87%, വിഎച്ച്എസ്ഇ 76.78% എന്നിങ്ങനെയായിരുന്നു വിജയം. ഫലം അറിയാൻ ഈ വെബ്‌സൈറ്റുകൾ സന്ദർശിക്കുക :www.keralaresults.nic.in, www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in
Comments