ന്യൂഡൽഹി: കർണാടക മുൻ ഡിജിപി പ്രവീൺ സൂദ് സെൻഡ്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ഡയറക്ടറായി ചുമതലയേറ്റു. മുൻ സിബിഐ ഡയറക്ടറായിരുന്ന സുബോധ് ജയ്‌സ്വാളിന്റെ കാലാവധി അവസാനിച്ചതോടെയാണ് പുതിയ മേധാവിയായി പ്രവീൺ സൂദ് അധികാരമേറ്റത്. പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ്, പ്രതിപക്ഷനേതാവ് എന്നിവർ അംഗങ്ങളായ സമിതിയാണ് സൂദിന്റെ പേര് നിർദ്ദേശിച്ചത്.
1986-ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. 2013-14 കാലഘട്ടത്തിൽ കർണാടക സ്റ്റേറ്റ് പോലീസ് ഹൗസിംഗ് കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടറായിരുന്നു. സംസ്ഥാന ആഭ്യന്തര വകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറി, അഡ്മിനിസ്‌ട്രേഷനിൽ എഡിജിപി എന്നീനിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
















Comments