ലൈഫ് മിഷൻ കോഴയിടപാട് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യമില്ല.ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളി. ഇ .ഡി കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് തള്ളിയത്. കേസിൽ റിമാന്റിൽ കഴിയുന്ന ഇദ്ദേഹത്തിന്റെ ചികിത്സാവശ്യത്തിനാണ് ഇടക്കാല ജാമ്യം തേടിയത്.
ചികിത്സാർത്ഥമെന്ന് കാരണം പറഞ്ഞാണ് എം ശിവസങ്കർ വിചാരണ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. എന്നാൽ ലൈഫ് മിഷൻ കേസിൽ ഒന്നാം പ്രതിയാണ് ശിവശങ്കർ. ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നിലവിൽ സുപ്രീംകോടതി പരിഗണനയിലാണ്. ജാമ്യ വ്യവസ്ഥയിൽ ഇളവ് വേണമെന്ന യുണിടാക് ഉടമയും കേസിലെ ഏഴാം പ്രതിയുമായ സന്തോഷ് ഈപ്പന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല. തന്റെ പാസ്പോർട്ട് വിട്ടുകിട്ടണമെന്നായിരുന്നു സന്തോഷ് ഈപ്പന്റെ ആവശ്യം.
Comments