പുതിയ പാർലിമെന്റ് മന്ദിരത്തിൽ ചെങ്കോൽ സ്ഥാപിക്കുന്ന വിഷയത്തിൽ പ്രതികരിച്ച് അനിൽ കെ ആന്റണി. ചെങ്കോലിന്റെ ചരിത്രം മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരികയാണ് മോദിസർക്കാർ എന്ന് അനിൽ കെ. ആന്റണി പറഞ്ഞു. നമ്മുടെ പൈതൃകത്തെ കേൺഗ്രസ് മനപ്പൂർവ്വം കുഴിച്ചുമൂടി എന്നും ആ ശ്രമങ്ങൾ കൂടിയാണ് ചർച്ചയാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫോസ്ബുക്കിലൂടെയാണ് അനിൽ അത് പറഞ്ഞത്.
നമ്മുടെ ചരിത്രമോ സംസ്‌കാരമോ ധാർമ്മികതയോ വീണ്ടെടുക്കാൻ നേതൃത്വം നൽകുന്ന ഗവൺമെന്റിനെ പുച്ഛിക്കുകയും അതിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യുകയാണ് പലരും എന്ന് അനിൽ ടിറ്റ്വറിൽ കുറിച്ചു. കോൺഗ്രസ് പാർട്ടി അടക്കം ചില പാർട്ടികൾ ഇതിന് ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്തുകൊണ്ടാണ് നമ്മുടെ പൈതൃകവും ചരിത്രവും അവരെ അരക്ഷിതരും അസഹിഷ്ണുതയുള്ളവരുമാക്കുന്നതെന്ന് അനിൽ ചോദിച്ചു. എല്ലാ അവസരങ്ങളിലും അവർ അതിനെ എതിർക്കാനും താളം തെറ്റിക്കാനും ശ്രമിക്കുകയാണ്. നിഷേധാത്മക നിലപാടുകൾ കൊണ്ട് നിങ്ങൾ ആരെയാണ് തൃപ്തിപ്പെടുത്താൻ ശ്രമിക്കുന്നതെന്നും അനിൽ ചോദിക്കുന്നു.
അനിൽ കെ ആന്റണിയുടെ ഫോസ്ബുക്ക് പോസ്റ്റ്:
1947ലെ ബ്രിട്ടീഷുകാരുടെ അധികാര കൈമാറ്റ ചടങ്ങിലെ അധികമാരുമറിയാത്ത ചെങ്കോൽ ചരിത്രം മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരികയാണ് മോദിസർക്കാർ.പുതിയ പാർലമെൻ്റ് മന്ദിരത്തിൽ ചെങ്കോൽ ഇടം പിടിയ്‌ക്കുന്നതോടെ, നമ്മുടെ പൈതൃകത്തെ മനഃപൂർവ്വം കുഴിച്ചുമൂടീയ കോൺഗ്രസിന്റെ ശ്രങ്ങൾ കൂടിയാണ് ചർച്ചയാകുന്നത്.
















Comments