ഇന്ത്യയുടെ സ്വാതന്ത്ര്യ സമരചരിത്രത്തിൽ ചെങ്കോലിനെ പറ്റി പറയുന്നില്ലെന്ന് സന്ദീപാന്ദ ഗിരി. ചെങ്കോൽ ഇന്ത്യയുടെ ചരിത്രത്തിൽ ഇല്ലെന്നും സ്വാതന്ത്രൃം അർദ്ധരാത്രിയിൽ എന്ന ലാറി കോളിൻസും ഡോമനിക് ലാപ്പിയറും ചേർന്ന് എഴുതിയ പുസ്തകത്തിൽ ഇതിനെ പറ്റി പറഞ്ഞിട്ടില്ല എന്നും പണ്ഡിറ്റ് നെഹ്‌റുവും ഈ കോലിനെക്കുറിച്ച് ഒന്നും പറയുന്നില്ലല്ലോ എന്നുമാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
എന്നാൽ ഈ വാദം പൊളിച്ചിരിക്കുകയാണ് സമൂഹമാദ്ധ്യമങ്ങൾ. സ്വാതന്ത്രൃം അർദ്ധരാത്രിയിൽ എന്ന പുസ്തകത്തിൽ ഇതിനെ പറ്റി പറയുന്നുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റ് ഇടുന്നതിന് മുമ്പെങ്കിലും പുസ്തകം ഒന്ന് വായിക്കാമായിരുന്നു എന്നാണ് പലരും ഇതിന് മറുപടി പറഞ്ഞത്. പുസ്തകത്തിൽ ചെങ്കോലിനെ പറ്റി പറയുന്ന ഭാഗം വരെ കൃത്യമായി പലരും പറയുന്നുണ്ട്. ഇതോടെ പോസ്റ്റ് ഇട്ട് സ്വയം അപഹാസ്യനായിരിക്കുകയാണ് അദ്ദേഹം.
















Comments