ചെന്നൈ: പുതിയ പാർലിമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുന്ന ചെങ്കോലിന്റെ ചരിത്രത്തെ ചോദ്യം ചെയ്ത കോൺഗ്രസ് മാപ്പ് പറയണമെന്ന് മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി സി രാജഗോപാലാചാരിയുടെ ചെറുമകൻ സി.ആർ കേശവൻ. ‘ചെങ്കോലിന്റെ പ്രാധാന്യം കുറച്ച് കാണിക്കാൻ തെറ്റായ വിവരണങ്ങളാണ് നൽകുകയാണ് കോൺഗ്രസ്. കോൺഗ്രസിന്റെ അഭിപ്രായങ്ങൾ പരാജയപ്പെട്ടു എന്നും സത്യം വിജയിച്ചു എന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ജനാധിപത്യത്തിന്റെ ക്ഷേത്രത്തിൽ ചെങ്കോൾ സ്ഥാപിക്കുമെന്നും സി.ആർ കേശവൻ പറഞ്ഞു.
മൗണ്ട് ബാറ്റണും രാജാജിയും നെഹ്റുവും ഈ ചെങ്കോലിനെ ബ്രിട്ടീഷിൽ നിന്നും ഇന്ത്യയിലേക്കുള്ള അധികാരം കൈമാറ്റത്തിന്റെ പ്രതീകമായി വിശേഷിപ്പിച്ചതിന് തെളിവുകളൊന്നുമില്ലെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേഷ് പറയുന്നത് എന്നാൽ ജയറാം രമേശിന്റെ അവകാശവാദങ്ങൾ വ്യാജമാണ്. അതേസമയം നാളെ പുതിയ പാർലിമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോൽ സ്ഥാപിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
















Comments